ഏറ്റവും പ്രായം കുറഞ്ഞ സി.യു.സി. ഭാരവാഹിയായി സൂര്യഗായത്രി

0 968

ഏറ്റവും പ്രായം കുറഞ്ഞ സി.യു.സി. ഭാരവാഹിയായി സൂര്യഗായത്രി

 

മാനന്തവാടി:കേരളത്തിലെ കോൺഗ്രസ് സി.യു.സി. നേതൃത്വത്തിലെ എറ്റവും പ്രായം കുറഞ്ഞ സി. യു.സി.(കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) ഭാരവാഹിയാണ് സുര്യാ ഗായത്രി പി.എസ്.
തലപ്പുഴ ജി.എച്ച്..എസ്.എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാൽ 27ാം നമ്പർ ബൂത്തിലെ സി യു.സി. ഭാരവാഹിയാണ് സുര്യ ഗായത്രി . ഐ’എൻ.ടി.യു.സി.കമ്മിറ്റി ഏരിയ സെക്രട്ടറിയും തവിഞ്ഞാൽ മണ്ഡലം ഐ.എൻ.ടി.യു.സി.കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് പി.എസ് രാജേഷിൻ്റെ മകളാണ് സൂര്യഗായത്രി.മുമ്പ് വാർഡ് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളുമായിരുന്നു കോൺഗ്രസിൻ്റെ ഏറ്റവും അടിസ്ഥാന ഘടകം. കുടുംബ യൂണിറ്റുകൾ നിലവിൽ വരുന്നതോടെ കേരളത്തിൽ സി.യു.സി.കളായിരിക്കും ഇനി അടിസ്ഥാന ഘടകം.