യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.

0 465

കൊട്ടിയൂര്‍:കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റ സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഡിസിസി സെക്രട്ടറി പി. സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജിജോ അറയ്ക്കല്‍, കെ. എസ്. യു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് റൈസണ്‍ കെ ജെയിംസ്, കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടുപുറം,ജയ്മോന്‍ കല്ലുപുരയ്ക്കകത്ത്, മെല്‍ബിന്‍ കല്ലടയില്‍ എന്നിവര്‍ പങ്കെടുത്തു.