യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി

0 1,461

യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും പരമോന്നത നീതി പീഠത്തിനെതിരെയും പെയ്ൻ ആൻഡ് പാലിയേറ്റിവ് ടീമിനെതിരെയും പൊതുപ്രവർത്തകർക്കെതിരെയും നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുന്ന സർക്കാർ ജീവനക്കാരനായ അസീസ് പി എം നെതിരെ നടപടി സ്വീകരിക്കണമെന്നും സർവിസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് കാവുംമന്ദം ടൗണിൽ പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി ജി ഷിബു ഉദ്ഘടാനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൽപ്പറ്റ നിയജക മണ്ഡലം പ്രസിഡന്റ് ജിജൊ പൊടിമറ്റത്തിൽ, ഷാജി വട്ടത്തറ, സണ്ണി മുത്തങ്ങാപറമ്പിൽ, ശിഹാബ് കളത്തിൽ എന്നിവർ സംസാരിച്ചു .

കുറ്റാരോപിതനെ സർവിസിൽ നിന്നും പിരിച്ചുവിടുന്നതുവരെ സമര പരിപാടികൾ തുടരാനും തീരുമാനിച്ചു.

Get real time updates directly on you device, subscribe now.