ഇടുക്കി ശാന്തൻപാറയിൽ എയർഗൺ ഉപയോഗിച്ച് യുവാവിനെ വെടിവെച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. വെടിയുതിർത്ത ബി എൽ റാവ് സ്വദേശി കരിപ്പക്കാട്ട് ബിജു വർഗ്ഗിസിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിയുതിർക്കാൻ കാരണം. മൈക്കിളിനെ നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.