കേളകത്തും കണിച്ചാറിലും വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

0 1,034

കേളകത്തും കണിച്ചാറിലും വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

 

കേളകം: ഇന്നലെ രാത്രിയിൽ കേളകത്തെയും, കണിച്ചാറിലെയും, വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നു. കേളകത്ത് പൂവ്വത്തിൻ ചോല ജംക്ഷനിൽ പ്രിൻസ് ഇലക്ട്രോണിക്സിലും,  കണിച്ചാര്‍ ടൗണിലെ അഞ്ചോളം കടകളിലുമാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി മോഷണവും മോഷണശ്രമവും നടന്നത്.

കണിച്ചാര്‍ ടൗണിലെ ഡീ ലോഞ്ച് വസ്ത്രാലയം, മരിയ മൊബൈല്‍സ്, ഓപ്പോ മൊബൈല്‍സ് എന്നീ കടകളിലാണ് ബുധനാഴ്ച രാത്രി കള്ളന്‍ കയറിയത്. ഡി ലോഞ്ചില്‍ നിന്നും വസ്ത്രങ്ങളും 600 രൂപയുമാണ് മോഷ്ടിച്ചത്. മൊബൈല്‍ ഷോപ്പുകളില്‍ മോഷണ ശ്രമം നടത്തിയെങ്കിലും പൂട്ട് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കണിച്ചാറിലെ സ്റ്റോപ്പ് ആന്‍ഡ് ഷോപ്പ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. 4000 രൂപയാണ് ഇവിടെനിന്നും മോഷ്ടിച്ചത്. കടയുടെ ഷട്ടറിന്റെ ഒരു ഭാഗം കമ്പി ഉപയോഗിച്ച് ഉയര്‍ത്തിയശേഷം അകത്തുകടന്നാണ് മോഷണം നടത്തിയത്. കണിച്ചാര്‍ ടൗണിലെ തന്നെ സുല്‍ സുല്‍ എന്ന ബേക്കറിയിലും മോഷണ ശ്രമം നടന്നിട്ടുണ്ട് വ്യാപാരികളുടെ പരാതിയെ തുടർന്ന് കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.