വൈദ്യുതി മോഷണം; കെഎസ്ഇബിക്ക് നഷ്ടം എട്ടുലക്ഷത്തോളം രൂപ

0 432

വൈദ്യുതി മോഷണം; കെഎസ്ഇബിക്ക് നഷ്ടം എട്ടുലക്ഷത്തോളം രൂപ

കാസർകോട് :രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ആദൂർ മഞ്ഞംപ്പാറയിലെ ഒരു വീട്ടിൽ ഗാർഹിക കണക്ഷനിലെ മീറ്ററിൽ നിന്ന് ചേഞ്ച് ഓവർ സംവിധാനം വഴി വൈദ്യുതി ചോർത്തിയതായി കണ്ടെത്തി.

ഒരു വർഷമായി ഈ സംവിധാനം വഴി വൈദ്യുതി ചോർത്തുന്നതായാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതുവഴി കെഎസ്ഇബി എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. 11 കിലോവാട്ട് ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ചാണ് വൈദ്യുതി ചോർത്തിയത്. ഇങ്ങനെ ചോർത്തിയ വൈദ്യുതി ഉപയോഗിക്കാൻ പ്രത്യേകം സംവിധാനവും വീട്ടിലുണ്ടായിരുന്നു. ഈ മേഖലയിൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവാണെന്നും ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് എന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.