ലീഗിൽ രണ്ടു ചേരി ഇല്ല,പാണക്കാട് തങ്ങൾ അഭിപ്രായം പറഞ്ഞാൽ മറിച്ചൊരു അഭിപ്രായം ഇല്ല’ പി.കെ .കുഞ്ഞാലിക്കുട്ടി

0 299

 

മലപ്പുറം;കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞതിനോട് പ്രതികരണവുമായി പികെ  കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.ഏത് വിഷയത്തിലും പാണക്കാട് തങ്ങൾ അഭിപ്രായം പറഞ്ഞാൽ മറിച്ചൊരു അഭിപ്രായം ലീഗില്‍ ഇല്ല.നേതാക്കൾക്ക് എപ്പോൾ വേണമെങ്കിലും പാണക്കാട് തങ്ങളെ കാണാം.മുനീറും ഇ.ടി.യും തങ്ങളെ സന്ദർശിച്ചത് അങ്ങനെ കണ്ടാൽ മതി.ലീഗിൽ രണ്ടു ചേരി ഇല്ല.അച്ചടക്ക സമിതി തീരുമാനം നേരത്തെ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു

ഇന്ന് രാവിലെയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്‍കിയത്.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ സൂക്ഷ്മത പുലർത്തണം..ഷാജിയെ ഇക്കാര്യം അറിയിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി.സാദിഖലി തങ്ങൾക്ക് വിശദീകരണം നൽകി മാധ്യമങ്ങളോട് പ്രതികരിക്കാതെ കെഎം ഷാജി പാണക്കാട് നിന്നും മടങ്ങി

Get real time updates directly on you device, subscribe now.