സമ്പർക്കത്തിലൂടെ കോവിഡ് രോഗം പകരുന്നവരുടെ എണ്ണം ഉയരുന്നു.

0 1,563

സമ്പർക്കത്തിലൂടെ കോവിഡ് രോഗം പകരുന്നവരുടെ എണ്ണം ഉയരുന്നു.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് രോഗം പകരുന്നവരുടെ എണ്ണം ഉയരുന്നു. വിദേശത്തുനിന്നും സംസ്ഥാനത്തിനുപുറത്തുനിന്നും ആളുകൾ തിരികെയെത്തിത്തുടങ്ങിയ മേയ് എട്ടിനുശേഷം ശനിയാഴ്ച വരെ 33 ആരോഗ്യപ്രവർത്തകർ അടക്കം 207 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
ക്വാറന്റീൻ നടപടികൾ ശക്തമാക്കിയിട്ടും സമ്പർക്കത്തിലൂടെ രോഗംപിടിപെടുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഈ തോത് അധികമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ ഇപ്പോഴത്തെ ഇളവുകളുടെ പശ്ചാത്തലത്തിൽ ഒരാളിൽനിന്ന് കൂടുതൽ പേരിലേക്ക് രോഗംപകരുന്ന സൂപ്പർ സ്‌പ്രെഡിനെയാണ് ഭയക്കേണ്ടതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.