പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കാൻ ഫണ്ടില്ല. അനുവദിച്ച തുക മറ്റ് റോഡുകൾക്ക് അനുവദിച്ചതായി പരാതിയുമായി നാട്ടുകാർ

0 1,071

പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കാൻ ഫണ്ടില്ല. അനുവദിച്ച തുക മറ്റ് റോഡുകൾക്ക് അനുവദിച്ചതായി പരാതിയുമായി നാട്ടുകാർ

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന റോഡ് പുനർ നിർമ്മി ക്കുവാനായി അനുവദിച്ച തുക തകർന്ന റോഡ് പുനർനിർമ്മിക്കാതെ മറ്റൊരു റോഡിന് മാറ്റിയതായി ആക്ഷേപം. മന്ദംച്ചേരി മാത്യു തോട് റോഡ് 2018 ലെ പ്രളയത്തിൽ ഏകദേശം 500 മീറ്ററോളം ഒലിച്ചുപോയിരുന്നു. ഇതെ തുടർന്ന 30 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത് . റോഡില്ലാത്തതിനാൽ കിലോമീറ്റർ വളഞ്ഞ് വേണം ടൗണിലെത്താൻ. റോഡ് ഒലിച്ചുപോയതോടെ ഗ്രാമസഭയിലും നാട്ടുകാർ ഈ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും, ഐക്യഖണ്ടേന പാസാക്കുകയും ചെയ്തു. എന്നാൽ പ്രളയത്തിൽ തകർന്ന റോഡ്‌ നിർമ്മിക്കുവാനായി അനുവദിച്ച തുക പ്രളയത്തെ തുടർന്ന് യാതൊരു കേടുപാടും പറ്റാത്ത റോഡിനായി മാറ്റി എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
എന്നാൽ മാത്യു തോട് റോഡ് ഉൾപ്പെടെ പഞ്ചായത്ത് പരുതിയിൽ പത്ത് കോടി രൂപയുടെ റോഡുകളുടെ പുനർനിർമ്മാണത്തിൻ്റെ എസ്റ്റിമേറ്റാണ് സർക്കാരിലേക്ക് സമർപ്പിച്ചത്. എന്നാൽ രണ്ട് റോഡുകൾക്കായി 1.25 കോടി രൂപയാണ് സർക്കാർ 2018ൽ അനുവദിച്ചത്. ചുങ്കക്കുന്ന് – ബാവലിപ്പുഴ _പാലുകാച്ചി റോഡ്, പാമ്പപ്പാൻ പാലം – പന്നിയാം മല റോഡ് എന്നിവയ്ക്കാണ് ഈ തുകയണനുവദിച്ചത് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം പറഞ്ഞു.. ബാവലി പുഴയോട് ചേർന്ന ഈ റോഡ് മലവെള്ളപാച്ചിലിലാണ് ഒലിച്ചു പോയത്. നിരവധി ആളുകളുടെ കൃഷിയിടവും ഇതോടൊപ്പം ഓലിച്ച് പോയിയിരുന്നു. വന്യമൃഗശല്യം രൂക്ഷമായുള്ള ഈ പ്രദേശത്ത് കാട്ടാന വന്നാൽ ഓടിമാറൽ പോലും പറ്റാത്ത അവസ്ഥയാണന്ന് നാട്ടുകാർ പറയുന്നു