വധു വരന്‍മാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

0 2,145

വധു വരന്‍മാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

ഇതര സംസ്ഥാനങ്ങളിന്‍ നിന്നും വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചു.വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ട .ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്‍ഡും അപ്‌ലോഡ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ശാരീരിക അകലം പാലിക്കണം ,അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.ജില്ലാ കളകടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍തഥികള്‍ ,ബിസിനസ് ,മെഡിക്കല്‍ ,കോടതി,വസ്തു റജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ താമസത്തിന് ക്വാറന്റീന്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.