ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു

0 108

 

 

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് വ​യോ​ധി​ക തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ചു. പി​ലാ​പ്പു​ഴ വ​ട​യി​ക്കാ​ട്ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ രാ​ജ​മ്മ​ (87) ആ​ണ് തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. എ​ന്നും കൂ​ട്ടു​കി​ട​ക്കാ​ന്‍ പോ​യി​രു​ന്ന അ​യ​ല്‍​വാ​സി രാ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം ക​ടി​യേ​റ്റ നി​ല​യി​ല്‍ വീ​ടി​നു സ​മീ​പം കി​ട​ന്ന രാ​ജ​മ്മ​യെ ക​ണ്ട​ത്. പ​റ​ന്പി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​രി​യി​ല​ക്കു തീ ​ഇ​ടാ​ന്‍ പോ​യ​പ്പോ​ള്‍ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​താ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്.

ത​ല​യു​ടെ പി​ന്‍​ഭാ​ഗ​ത്തും കൈ​യി​ലും ആ​ര​ത്തി​ല്‍ ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ടി​ന്‍റെ പ​റ​ന്പ് ക​ഴി​ഞ്ഞാ​ല്‍ ഏ​റെ ദൂ​ര​ത്താ​ണു മ​റ്റു വീ​ടു​ക​ളു​ള്ള​ത്. അ​തി​നാ​ല്‍ ആ​രും ത​ന്നെ സം​ഭ​വം അ​റി​ഞ്ഞി​രു​ന്നി​ല്ല.

രാ​ത്രി​യി​ല്‍ എ​ത്തി വാ​തി​ല്‍ മു​ട്ടി​യി​ട്ടും ക​ത​ക് തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നു അ​യ​ല്‍​വാ​സി സ​മീ​പ​ത്തെ വീ​ട്ടി​ലെ ആ​ളി​നെ കൂ​ട്ടി പ​രി​സ​ര​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​പ്പോ​ഴാ​ണ്, പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ബോ​ധ​ര​ഹി​ത​യാ​യി രാ​ജ​മ്മ​യെ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​രൂ​ര്‍ എ​ല്‍​പി സ്കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സ് ആ​യി​രു​ന്നു.