മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

0 342

മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ഇരിട്ടി: നൻമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, നൻമ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിട്ടിയിലെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധന്യ ക്കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു. ഇരിട്ടി വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ ഇരിട്ടി എസ് ഐ ദിനേശൻ കൊതേരി മുതിർന്ന മാധ്യമ പ്രവർത്തകരായ കെ .അബ്ദുള്ളക്ക് ഭക്ഷ്യക്കിറ്റും, മനോഹരൻ കൈതപ്രത്തിന് മാസ്‌ക്കുകളും കൈമാറി.
നൻമ പബ്ലിക്ക് ലൈബ്രറി പ്രസിഡൻറ് കെ.സുരേശൻ അധ്യക്ഷനായി. നന്മ ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് സദാനന്ദൻകുയിലൂർ, സെക്രട്ടറി ഉൻമേഷ് പായം, നൻമ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ഹരിന്ദ്രൻ പുതുശ്ശേരി, ഭരണ സമിതി അംഗങ്ങളായ സുമ സുധാകരൻ, പി.വി പ്രേമ വല്ലി, വി.എം നാരായണൻ, കെ.മോഹനൻ, റോജ രാജീവ്, പി.റീന, ആർ.കെ. മിനി, എന്നിവർ സംസാരിച്ചു.leo.