തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

0 452

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

 

തില്ലങ്കേരി:നവകേരള നിര്‍മ്മിതിയില്‍ ജനകീയ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സമഗ്ര മേഖലയിലും സുതാര്യവും കാര്യക്ഷമവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തില്ലങ്കേരി പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, ഭവന നിര്‍മ്മാണം, അടിസ്ഥാന വികസനം, സാമൂഹീക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളില്‍ വികസനമെത്തിക്കാനും സാധിച്ചു.പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് നമുക്കായ് എന്ന പേരില്‍ വികസന രേഖ പുറത്തിറക്കിയത്.വികസന രേഖയുടെ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ് ബി.എ.ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പി.കെ.ആതിരക്ക് നല്‍കി പ്രകാശനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി അശോകന്‍ മലപ്പിലായി, പി.കെ.ശ്രീധരന്‍, പി.കെ.രാജന്‍, എന്‍.അനിഷ, എ.കെ.ശങ്കരന്‍ ,ടി.മുനീര്‍, ടി. സതി, പി.കെ.രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു.