മുന്‍ വിവാഹം മറച്ചുവച്ച്‌ മൂന്നാം വിവാഹം: മുന്‍ഭാര്യമാരും പ്രതിശ്രുത വധുവും ചേര്‍ന്ന് യുവാവിനെ കുടുക്കി

മുന്‍ വിവാഹം മറച്ചുവച്ച്‌ മൂന്നാം വിവാഹം: മുന്‍ഭാര്യമാരും പ്രതിശ്രുത വധുവും ചേര്‍ന്ന് യുവാവിനെ കുടുക്കി

0 611

മുന്‍ വിവാഹം മറച്ചുവച്ച്‌ മൂന്നാം വിവാഹം: മുന്‍ഭാര്യമാരും പ്രതിശ്രുത വധുവും ചേര്‍ന്ന് യുവാവിനെ കുടുക്കി

കൊല്ലം: മുന്‍ വിവാഹം മറച്ചുവച്ച്‌ മൂന്നാം വിവാഹത്തിന് തയ്യാറെടുത്ത യുവാവിനെ മുന്‍ഭാര്യമാരും പ്രതിശ്രുത വധുവും ചേര്‍ന്ന് കുടുക്കി. മുന്‍വിവാഹങ്ങള്‍ മറച്ചുവെച്ച്‌ മൂന്നാം വിവാഹത്തിന് ശ്രമിച്ച യുവാവിനെയാണ് കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനാണെന്ന്് മറച്ചുവെച്ച്‌ മൂന്നാം വിവാഹം ഉറപ്പിച്ച വാളകം സ്വദേശിയായ അനില്‍ കുമാറാണ് (38) അഞ്ചാലുംമൂട് പോലീസിന്‍െ്‌റ പിടിയിലായത്. സി.ആര്‍.പി.എഫ് ജവാനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഇയാള്‍ തൃക്കരുവ സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു.ഇയാളുടെ വിവാഹമാണെന്നറിഞ്ഞ മുന്‍ ഭാര്യമാര്‍ കൊട്ടാരക്കര പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

തുടര്‍ന്ന് ഇയാള്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയെക്കൊണ്ട് ഞായറാഴ്ച രാത്രി ഇയാളെ വിളിച്ചുവരുത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അഞ്ചല്‍ പോലീസിന് കൈമാറി.