ഒരു ദിവസം തന്നെ രണ്ട് ആത്മഹത്യകൾ  വിമര്‍ശനം ഏറ്റുവാങ്ങി തിരുവനന്തപുരം മെഡി.കോളേജ്

0 464

ഒരു ദിവസം തന്നെ രണ്ട് ആത്മഹത്യകൾ  വിമര്‍ശനം ഏറ്റുവാങ്ങി തിരുവനന്തപുരം മെഡി.കോളേജ്

തിരുവനന്തപുരം: കൊറോണ വൈറസ് രോഗിയും കൊവിഡ് നിരീക്ഷണത്തിലുള്ളയാളും ഒരേദിവസം വാര്‍ഡിനുള്ളില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍‍ മെഡിക്കല്‍ കോളേജിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത് .ഇന്നലെ രാത്രി ആരോഗ്യവകുപ്പ് മേധാവികളുടെ ഉന്നതതലയോഗം വിളിച്ച മന്ത്രി കെ.കെ. ശൈലജ ആശുപത്രി അധികൃതരുടെ ജാഗ്രതക്കുറവിനെ രൂക്ഷമായി വിമര്‍ശിച്ചു. കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകുന്നതും കൊവിഡ് പരിശോധനയ്ക്ക് എത്തിയവര്‍ പരിശോധനാഫലം വരുന്നതിന് മുമ്ബ് ഇറങ്ങിപ്പോകുന്നതും പലതവണ ഉണ്ടായിട്ടുണ്ട്.

അതേ സമയം കൊവിഡ് വൈറസ് രോഗികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും നിയന്ത്രിക്കാനാകാത്ത മാനസിക സംഘര്‍ഷമാണ് ഇന്നലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ടുപേര്‍ തൂങ്ങിമരിക്കാന്‍ ഇടയായതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കൊവിഡ് രോഗികളോടുള്ള പൊതുജനങ്ങളുടെ പെരുമാറ്റവും അവരോടുള്ള സമീപനവും പല രോഗികളെയും പലതരത്തിലാണ് മാനസികമായി വേദനിപ്പിക്കുന്നത്.