കേളകം സാന്‍ ജോസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

0 2,065

കേളകം: കേളകം സാൻ ജോസ് ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവി ന്റേയും,പരിശുദ്ധ കന്യകാമറിയത്തി ന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ ആഘോഷത്തിന് തുടക്കമായി. തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാദർ കുര്യാക്കോസ് കുന്നത്ത് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.തുടർന്ന് ആരാധന, ജപമാല, വിശുദ്ധ കുർബാന, നൊവേന, സെമിത്തേരിയിൽ പ്രാർത്ഥന എന്നിവ നടന്നു. തിരുനാൾ ഫെബ്രുവരി 5 ഞായറാഴ്ച സമാപിക്കും.