തിരുനാവായ നാവാമുകുന്ദക്ഷേത്രം-THIRUNAVAYA NAVAMUKUNDA TEMPLE
THIRUNAVAYA NAVAMUKUNDA TEMPLE MALAPPURAM
കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ , നാവാമുകുന്ദൻ എന്നപേരിൽ ഈ ക്ഷേത്രേശൻ അറിയപ്പെടുന്നു.
ഐതിഹ്യപ്രകാരം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദര ന്മാരായ ഒമ്പത് സന്ന്യാസി വര്യന്മാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഇവരിൽ ആദ്യത്തെ എട്ട് വിഗ്രഹങ്ങൾ അന്തർ ദ്ധാനം ചെയ്തുവെന്നും അവസാനത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തി ലുള്ളതെന്നും വിശ്വസിച്ചുവരുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീര ത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകു ടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദനായി” ഐശ്വര്യദായിനിയായ മഹാലക്ഷ്മി യോടൊപ്പം കുടികൊള്ളുന്നു. “ലക്ഷ്മീ നാരായണ” സങ്കൽപ്പത്തിലാണ് ആരാധന. ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും സന്നിധികളുണ്ട്.
ഐതിഹ്യങ്ങൾ
ഐതിഹ്യപ്പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമു കുന്ദക്ഷെത്രവും നാവായ്മുകുന്ദ പെരുമാളും. മലയാള ത്തിലും, തമി ഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യ കഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു. നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊ ക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.
ചരിത്രം
മലയാള ചരിത്രത്തിൽ തിരുനാവായയും നാവാമുകുന്ദ ക്ഷേത്രവും ധാരാളം പരാമർശിക്കുന്നുണ്ട്.
തിരുനാവായ ശിലാ ശാസനങ്ങൾ
- മംഗളശാസനം
നമ്മാൾവാർ – 11 പാശുരാമങ്ങളും തിരുമങ്കൈ ആൾവാർ- 2 പാശുരാമങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയിൽ നിറയെ ചുവന്ന താമരപ്പൂക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആ പുഷ്കരണിയ്ക്ക് അങ്ങനെ പേർ വന്നതും. വേദപണ്ഡിതന്മാരായ നവയോഗികളാൽ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനം “വേദ വിമാനം“ എന്നാണറിയപ്പെടുന്നത്.
പിതൃതർപ്പണം
പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമ സ്ഥാനം . ആണ്ടു ശ്രാദ്ധം, മരിച്ച് പതിനാറിനോടുബന്ധിച്ചുള്ള ബലികർമ്മങ്ങൾ, ത്രിപക്ഷപിണ്ഡം (മരിച്ച് 41 ന്), പുലയിലുള്ള 14 ദിവസത്തെ ബലികർമ്മങ്ങൾ, അസ്ഥിസ്ഥാപനം, ക്ഷേത്രപി ണ്ഡം, വാവുബലി, എന്നിങ്ങനെ പിതൃകർമ്മങ്ങൾ നിത്യേന ഇവിടെ നടക്കാറുണ്ട്. ദിവംഗതരായ പൂർവ്വപിതാക്കൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി, കേരളത്തിന്റെ നാനാഭാ ഗത്തുനിന്നുമുള്ള അനേകമാളുകൾ ബലിതർപ്പണകർമ്മ ങ്ങൾക്കായും അസ്ഥിനിമ ജ്ഞനത്തിനും മറ്റുമായി ഈ പുണ്യ സംഗമസ്ഥാനത്ത് എത്താറുണ്ട്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ആർ. ശങ്കർ, ലാൽ ബഹാദൂർ ശാസ്ത്രി, ജയപ്രകാശ് നാരായണൻ, കേളപ്പജി, കെ. കരുണാകരൻ തുടങ്ങിയ മഹാത്മാക്ക ളുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയിട്ടുണ്ട്.
- ഗാന്ധിസ്മാരകം
മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയതിന്റെ സ്മരണക്കായി പണിതുയർത്തപ്പെട്ട ഗാന്ധിസ്മാരകം നാവാമുകുന്ദക്ഷേത്രത്തിലേക്കുള്ള വഴിയിൽ അടയാളമെന്നോണം കാണാവുന്നതാണ്.
ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ
മാമാങ്കവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.
തിരുവുത്സവം
വിഷുസംക്രമത്തിന് കൊടിയേറി പത്തുദിവസത്തെ ഉത്സവം മേടമാസത്തിൽ കൊണ്ടാടുന്നു. ഇതാണ് ഇന്ന് ക്ഷെത്രത്തിൽ നിലനിൽക്കുന്ന പ്രധാന ആഘോഷവും ഉത്സവും. കണികണ്ട് കൊടിയേറുന്ന അപൂർവ്വക്ഷേത്രമാണ് തിരുനാവായ.
പ്രതിഷ്ഠാദിനം
1992-ൽ നടന്ന ക്ഷേത്ര ജീർണ്ണോദ്ധാരണത്തിനും പുനപ്രതിഷ്ഠയ്ക്കും ശേഷം മീനമാസത്തിലെ മക യിരം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. പണ്ട് കാലത്ത് മിഥുനത്തിലെ ചോതി നക്ഷ ത്രമായിരുന്നു പ്രതിഷ്ഠാദിനം. ഈ ദിവസം, നാവാമുകുന്ദന് വിശേഷാൽ പൂജകളൂം നിവേദ്യ ങ്ങളൂം ഉണ്ടാകും. അന്നേ ദിവസം ഉച്ചയ്ക്ക് ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് നടത്താറുണ്ട്.
നിറപുത്തരി
എല്ലാവർഷവും നടക്കുന്ന ഇവിടുത്തെ നിറപുത്തരി കർ ക്കിടവാവു കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച യാണ് നടക്കാറ്. നിറയ്ക്കാവശ്യമായ കതിർ കിഴക്കേ ഗോപുരകവാടത്തിങ്കലെ ആൽത്തറയിൽ നിന്നും സ്വീകരിച്ച് തലയിലേറി, ക്ഷേത്രം മേൽശാന്തി ചുറ്റമ്പലം വലംവച്ച് നാലമ്പലത്തിലേക്ക് പ്രവേശിക്കുന്നു. ശ്രീകോവിലും ഉപദേവന്മാരേയും വലം വച്ച് നെൽക്കതിർ വാതിൽ മാടത്തിൽ കൊണ്ട് വക്കുകയും ഗണപതി നിവേദ്യവും കതിർപൂജയും നടത്തുകയും ചെയ്യുന്നു. തുടന്ന് മേൽശാന്തി പൂജക്കായി കതിർ ശ്രീലകത്തേക്ക് കൊണ്ടുപോയി ഭഗവാന് സമർപ്പിക്കുന്നു. പിന്നീട് നാവാമുകുന്ദന് പുത്തരിപ്പായസം നിവേദിക്കുന്നു. പൂജിച്ച നിറകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാറുണ്ട്.
കർക്കിടകത്തിലെ അമാവാസി
കർക്കിടത്തിലെ അമാവാസി നാൾ പിതൃദിനമായി ഗണിക്കപ്പെടുന്നതിനാൽ അന്നേദിവസം പിതൃകർമ്മങ്ങൾക്ക് ഏറ്റവും പ്രാധാന്യം കല്പ്പിക്കുന്നു. കർക്കിടകത്തിലെ കറുത്തവാവ് ദക്ഷിണായനാരംഭത്തെ കുറിക്കുന്നു. ദക്ഷിണായനം പിതൃമാർഗ്ഗമാണ്. അതുകൊണ്ടാണ് ആ ദിവസം ബലിതർപ്പണാദികൾ അനുഷ്ഠിച്ചാൽ പിതൃക്കൾക്ക് സദ്ഗതിയുണ്ടാവുമെന്ന് വിശ്വസിച്ച് വരുന്നത്. തുലാം-കുംഭ മാസത്തിലെ അമാവാസിനാളൂം വൈശാഖത്തിലെ അമാവാസിനാളൂം ഇവിടെ ബലികർമ്മങ്ങൾക്ക് ഏറെ പ്രാധാന്യം കല്പ്പിക്കപ്പെട്ടിരിക്കുന്നു.
ഏകാദശി
കുംഭത്തിലെ കറുത്തവാവു കഴിഞ്ഞുവരുന്ന ഏകാദശി (വെളുത്തപക്ഷ ഏകാദശി) ഇവിടെ വള രെ പ്രധാനമാണ്. അന്നേ ദിവസം വിശേഷാൽ പൂജകളൂം മറ്റും നടക്കാറുണ്ട്.
കുചേലദിനം
തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാനായി ഒരു പിടി അവിലുമായി കുചേലൻ ദ്വാരക യിലേക്ക് പോയ ദിവസത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ഈ ദിവസം നാവാമുകുന്ദന് അവിൽ നിവേദ്യം ഏറ്റവും വിശേഷമായി കരുതുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തി നുമായി ധാരാളം ഭക്തജനങ്ങൾ ഈ ദിവസം നാവാമുകുന്ദന് അവിൽ സമര്പ്പിക്കാറുണ്ട്.
തിരുവോണവാരം
തുലാമാസത്തീലെ തിരുവോണം നാവാമുകുന്ദന് ഏറെ വിശേഷമായി കരുതുന്നു. വിശേഷാൽ പൂജകളൂം മറ്റും ഈ ദിവസം ഉണ്ടാകും. വൈകീട്ട് ഊട്ടുപുരയിൽ വാരസദ്യയും ഉണ്ടാകും. ധാരാളം ഭക്തജനങ്ങൾ തിരുവോണ ഊട്ടിന് എത്താറുണ്ട്.
നവരാത്രി പൂജ
നവരാത്രികാലത്ത് ക്ഷേത്രത്തിൽ പൂജവയ്ക്കുക പതിവുണ്ട്. വിജയദശമിനാളിൽ കുട്ടികളെ നവാമുകുന്ദക്ഷേത്രത്തിൽ എഴുത്തിനിരുത്തുന്നത് വളരെ വിശേഷമായി കാണുന്നു.
Address: Tirur – Kuttippuram Road, Dist, Thirunavaya, Kerala 676301