തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം- SREEVALLABHA TEMPLE THIRUVALLA

SREEVALLABHA TEMPLE THIRUVALLA

0 167

പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59 ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവും നല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർ ഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ “ശ്രീവല്ലഭൻ” എന്ന പേരിൽ അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് ‘തിരുവല്ല’ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം.

ചരിത്രം

പഴയ കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നായിരുന്നു തിരുവല്ല. അന്ന് അതിന്റെ പടിഞ്ഞാറുഭാഗം മുഴുവൻ കടലായിരുന്നു. ഈ കടലിലാണ് ‘വല്ലയാർ’ എന്ന് അന്നറിയപ്പെട്ടിരുന്ന മണിമലയാർ പതിച്ചിരുന്നത്. അങ്ങനെ, വല്ലയാറിന്റെ വായയിൽ (നദീമുഖത്ത്) സ്ഥിതിചെയ്യുന്ന സ്ഥലം ‘വല്ല വായ്’ എന്നറിയപ്പെട്ടുപോന്നു. വല്ലവായിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ ‘തിരുവല്ലവായ്’ എന്നും പിന്നീട് അത് ലോപിച്ച് ‘തിരുവല്ല’ എന്നുമായിമാറി. ഇതല്ല, ‘ശ്രീവല്ലഭപുരം’ എന്ന പേരാ ണ് കാലാന്തരത്തിൽ ലോപിച്ച് തിരുവല്ലയായതെന്നും വിശ്വസിച്ചുവരുന്നു. ചരിത്രസൂചനകൾ അനുസരിച്ച് ബി.സി. 3000-ന് മുമ്പുതന്നെ ഇവിടെ മനുഷ്യവാസമു ണ്ടായിരുന്നു.ചരിത്രകാര ന്മാരുടെ നിഗമനപ്രകാരം ബി.സി. 2998-ലാണ് സുദർശനമൂർത്തിപ്രതിഷ്ഠ നടത്തിയത് ബി.സി. 59-ൽ ശ്രീവല്ലഭപ്രതിഷ്ഠയും നടത്തി. ക്ഷേത്രത്തിൽ വൻ തോതിൽ നവീകരണം നടത്തിയ ശേഷമാണ് ശ്രീവല്ലഭപ്രതിഷ്ഠ നടത്തിയത്. അപ്പോൾ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരി ങ്കൽക്കൊടിമരത്തിന്റെ നിർമ്മാണവും നടന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനാണ് കരിങ്കൽക്കൊടിമരം നിർമ്മിച്ചത്. ഇതിന്റെ മുകളിൽ പഞ്ചലോഹ നിർമ്മി തമായ മൂന്നടി ഉയരമുള്ള ഗരുഡപ്രതിമയുമുണ്ട്. ചിറകുകളോടുകൂടിയ മനുഷ്യന്റെ രൂപത്തി ലാണ് ഇവിടെ ഗരുഡന്റെ പ്രതിഷ്ഠ. പിൽക്കാലത്ത് ഈ കൊടിമരം ചരിഞ്ഞുവീഴാൻ തുടങ്ങി യപ്പോഴാണ് മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത അത്ഭുതരൂപമായ ഗരുഡമാടത്തറ പണികഴിപ്പിച്ചത്. മൂന്നുനിലകളോടുകൂടിയ ദീർഘചതുരാകൃതിയിലുള്ള ഈ അത്ഭുതശി ല്പരൂപം ധാരാളം ഭക്തരെ ആകർഷിയ്ക്കുന്നുണ്ട്.

എ.ഡി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവികളായിരുന്ന ആഴ്വാർമാ രിൽ പ്രധാനപ്പെട്ട രണ്ടുപേരായിരുന്ന നമ്മാഴ്വാരും തിരുമങ്കൈ ആഴ്വാരും ശ്രീവല്ലഭസ്വാമി യെക്കുറിച്ച് സ്തുതിഗീതങ്ങൾ എഴുതിയിട്ടുണ്ട്. പന്ത്രണ്ട് ആഴ്വാർമാരുടെയും സ്തുതിഗീത ങ്ങൾ ഉൾപ്പെടുത്തിയ ‘നാലായിര ദിവ്യപ്രബന്ധം’ എന്ന പുസ്തകത്തിൽ 1806 മുതൽ 1817 വരെ യുള്ള പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) തിരുമങ്കൈ ആഴ്വാരും 2612 മുതൽ 2622 വരെയുള്ള പാസുരങ്ങൾ നമ്മാഴ്വാരും എഴുതിയവയാണ്. അതായത്, തിരുമങ്കൈ ആഴ്വാർ പന്ത്രണ്ടും, നമ്മാഴ്വാർ പതിനൊന്നും സ്തുതിഗീതങ്ങൾ ശ്രീവല്ലഭസ്വാമിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. കോലാപിരൻ, തിരുമാഴ്വാരൻ, സുന്ദരൻ എന്നീ പേരുകളിലാണ് അവർ ഭഗവാനെ വിശേ ഷിപ്പിയ്ക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ സംസ്കൃത കവിയായിരുന്ന ദണ്ഡിയുടെ കൃതികളിലും ശ്രീവല്ലഭ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിലെഴുതിയ ഉണ്ണുനീലി സന്ദേശത്തിൽ ക്ഷേത്രത്തെ വിശദമായി വർണ്ണിച്ചിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെഴുതിയ ശ്രീവല്ലഭക്ഷേത്ര മാഹാത്മ്യം, ശ്രീവല്ലഭചരിത്രം കാവ്യം, ശ്രീവല്ലഭ സുപ്ര ഭാതം, ശ്രീവല്ലഭകർണ്ണാമൃതം തുടങ്ങിയവ ഇത്തരത്തിലുള്ള മറ്റ് കൃതികളാണ്. ഗദ്യരൂപത്തിലു ള്ള ഏറ്റവും പഴയ രണ്ടാമത്തെ കൃതി തിരുവല്ല ക്ഷേത്രശാസനമാണ്. എ.ഡി. പന്ത്രണ്ടാം നൂറ്റാ ണ്ടിൽ എഴുതിയ ഈ ശാസനം കണ്ടെടുത്തത് 1915-ലാണ്.

കേരളത്തിന്റെ തനതുകലാരൂപമായ കഥകളി ഇവിടെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. കഥകളി യുടെ ഉദ്ഭവകാലം തൊട്ടുതന്നെ ഇവിടെ പ്രധാനപ്പെട്ട ഒരു വഴിപാടായി നടത്തിവരുന്നു. ദിവസ വും വൈകീട്ട് ക്ഷേത്രത്തിലെ കിഴക്കേ നടയിലെ മണ്ഡപത്തിൽ കഥകളി നടത്തിവരുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും മാത്രമേ കഥകളിയുള്ളൂ. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന വില്വമംഗലം സ്വാമിയാർ ശ്രീലകത്ത് ഭഗവാനെ കണ്ടില്ലെന്നും തുടർന്ന് അന്വേഷിച്ചപ്പോൾ കഥകളിപ്പന്തലിൽ ബ്രാഹ്മണവേഷത്തിൽ കണ്ടുവെന്നും കഥ വരെയുണ്ട്. തുകലാസുരവധം, ശ്രീവല്ലഭചരിതം, ശ്രീവല്ലഭവിജയം തുടങ്ങിയവയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ആട്ടക്കഥകൾ. ക്ഷേത്രത്തോടനുബന്ധിച്ച് കഥകളി വിദ്യാപീഠവുമുണ്ട്.

ആദ്യകാലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പത്തില്ലത്തിൽ പോറ്റിമാർക്കായിരുന്നു. എത്രയോ  നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ തിരുവല്ല ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇതുകൂടാതെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നു തിരുവല്ല. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ ക്ഷേത്രത്തോടനുബന്ധിച്ച് ‘തിരുവല്ല ശാല’ എന്ന പേരിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടന്നുവന്നിരുന്നു. വേദങ്ങൾ, വേദാന്തങ്ങൾ, തർക്കം, വ്യാകരണം, മീമാംസ , ജ്യോതിഷം, ആയുർവേദം, കളരിപ്പയറ്റ് തുടങ്ങിയവ ഇവിടെ പഠിപ്പിച്ചിരുന്നു. ക്ഷേത്ര ത്തോടനുബന്ധിച്ച് ഒരു ആയുർവേദശാലയും ഇവിടെയുണ്ടായിരുന്നു. പത്തിലത്തിൽ പോറ്റി മാരുടെ കാലത്ത് ക്ഷേത്രത്തിൽ 15 മേൽശാന്തിമാരും 180 കീഴ്ശാന്തിമാരും സ്ഥിരമായും 108 ശാന്തിക്കാർ താത്കാലികമായും ഇവിടെയുണ്ടായിരുന്നു. ഭക്തർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ അന്ന് ക്ഷേത്രത്തിലുണ്ടാ യിരുന്നു. ദരിദ്രർക്ക് അന്നദാനവും ദിവസവും നടത്തിവന്നിരുന്നു. അക്കാലത്ത് 45 പറ അരി കൊണ്ടാണ് ഭഗവാന് നിവേദ്യമൊരു ക്കിയിരുന്നതുപോലും. 1752-ൽ തിരുവല്ല ആക്രമിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ക്ഷേത്രം പത്തിലത്തിൽ പോറ്റിമാരിൽ നിന്ന് പിടിച്ചെ ടുക്കുകയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി രാമയ്യൻ ദളവ ഇവിടത്തെ സ്വത്തുക്കൾ മുഴുവൻ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. അതോടെ തിരുവല്ല ക്ഷേത്രത്തിന്റെ പ്രാധാന്യം അസ്തമിയ്ക്കുകയും ചെയ്തു. പിന്നീട്, 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നപ്പോൾ ക്ഷേത്രം അതിന്റെ കീഴിലുള്ള പ്രത്യേക ദേവസ്വമായി മാറി. ഇന്ന് തിരുവ ല്ല ക്ഷേത്രത്തിൽ മികച്ച നടവരവുണ്ട്. ഇതുകൊണ്ട് ക്ഷേത്രക്കമ്മിറ്റി ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നുമുണ്ട്.

1968 വരെ ക്ഷേത്രത്തിൽ ധനുമാസത്തിൽ തിരുവാതിര നാളിലും  മേടമാസത്തിൽ  വിഷുനാളിലും മാത്രമേ സ്ത്രീകളെ അനുവദിച്ചിരുന്നുള്ളൂ. ശബരിമലയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഇതിന് പ്രായപരിധി നിർദ്ദേശിച്ചിരുന്നതുമില്ല. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഭഗവാനെ കാട്ടാ ളനായാണ് ഒരുക്കിയിരുന്നത്. ഭക്തയായ ഒരു നായർ സ്ത്രീ ഭഗവാന്റെ സുന്ദരരൂപം കണ്ട് മയങ്ങിപ്പോയി സർവ്വവും ഉപേക്ഷിച്ച് ഇറങ്ങിപ്പോകുകയും ഒടുവിൽ ഭ്രാന്ത് പിടിപെട്ട് മരിയ്ക്കുകയും ചെയ്തുവെന്നതാണ് ഇതിന് പിന്നിൽ പ്രചരിച്ചിരുന്ന കഥഇതെത്തുടർന്ന്, ചേറും ചളിയും പുരട്ടി, കരിവാരിത്തേച്ച് മുഖത്ത് അങ്ങിങ്ങായി പലനിറത്തിലുള്ള ചായങ്ങൾ പൂശി കയ്യിൽ അമ്പും വില്ലും പിടിച്ച കാട്ടാളന്റെ രൂപത്തിൽ ഈ ദിവസങ്ങളിൽ ഭഗവാനെ അലങ്കരിച്ചുപോന്നു. എന്നാൽ, 1968-ൽ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമ നുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയതോടെ കാട്ടാളവേഷം ഓർമ്മയായി. പണ്ടുകാലത്ത്, കൊമ്പനാനകൾ ക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. ശ്രീകൃഷ്ണഭഗവാൻ  കുവലയാപീഡം എന്നൊരു ആനയെ കൊന്നതാണ് ഇതിന് പിന്നിൽ പ്രചരിച്ചിരുന്ന കഥ. വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂ കൊമ്പനാനകൾക്കുള്ള നിരോധനം നീക്കിയിട്ട്.

പ്രതിഷ്ഠകൾ

ശ്രീവല്ലഭസ്വാമി (മഹാവിഷ്ണു)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടെ ശ്രീവല്ലഭനായി കുടികൊള്ളുന്നത്. ‘ശ്രീ’ മഹാലക്ഷ്മീദേവിയുടെ പര്യായനാമങ്ങളിലൊന്നാണ്. ‘വല്ലഭൻ’ എന്നാൽ ഭർത്താവും. തന്മൂലം ശ്രീവല്ലഭൻ മഹാവിഷ്ണുവിന്റെ പര്യായനാമമാ കുന്നു. വിരാട്പുരുഷനായാണ് ഇവിടെ പ്രതിഷ്ഠാസങ്കല്പം. ഏഴടിയോളം ഉയരം വരുന്ന നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയക്കപ്പെട്ടിരി യ്ക്കുന്നു. അതീവശാന്തഭാവത്തിലുള്ള ഭഗവാനാണ് ഇവിടെ. പുറകിലെ വലതുകയ്യിൽ സുദർശ നചക്രവും, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും ധരിച്ച ഭഗവാൻ മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. പാൽപ്പായസം, പുരുഷ സൂക്താർച്ചന, വിഷ്ണുസഹസ്രനാമാർച്ചന, അപ്പം, അട, കളഭാഭിഷേകം, ഉദയാസ്തമനപൂജ തുടങ്ങിയവ ശ്രീവല്ലഭസ്വാമിയുടെ പ്രധാന വഴിപാടുകളാണ്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകൾ പാളയിലയിലെ ചോറും പടറ്റിപ്പഴ നിവേദ്യവുമാണ്. ഉച്ചപ്പൂജയ്ക്കാണ് ഭഗവാന് പാളയിലയിൽ ചോറ് നേദിയ്ക്കുന്നത്. ചോറിനൊപ്പം തൃപ്പുളി, എരിശ്ശേരി, പരിപ്പ്, ഉപ്പേരി, ഉപ്പുമാങ്ങ തുടങ്ങിയവയും വേണ്ടതുണ്ട്. പടറ്റിപ്പഴക്കുലകളുമായി ഭക്തർ ക്ഷേത്രത്തിൽ നിത്യേന നിറഞ്ഞുനിൽക്കുന്നത് കാണാം. ഉത്സവക്കാലത്ത് നിത്യേന പന്തീരായിരം പടറ്റിപ്പ ഴങ്ങൾ നേദിച്ചുവരുന്നുണ്ട്. ക്ഷേത്രത്തിലെ കഥകളി വഴിപാടും പ്രധാനമാണ്. നിത്യേന കഥകളി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. കിഴക്കേ ഗോപുരത്തിന് മുന്നിലുള്ള മണ്ഡപത്തിൽ വൈകീട്ടാണ് കഥകളി നടത്തുന്നത്. തുകലാസുരവധം, ശ്രീവല്ലഭചരിതം, ശ്രീവല്ലഭവിജയം തുടങ്ങി യ ആട്ടക്കഥകളാണ് കഥകളിയിൽ ഉപയോഗിച്ചുവരുന്നത്.

ശ്രീസുദർശനമൂർത്തി (ചക്രത്താഴ്വാർ)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. മഹാവിഷ്ണുവിന്റെ ആയുധമായ സുദർശ നചക്രത്തെ സ്വയം ഒരു മൂർത്തിയായി സങ്കല്പിച്ച് ആരാധിയ്ക്കാറുണ്ട്. എന്നാൽ, കേരളത്തിൽ സുദർശനമൂർത്തിയ്ക്ക് പ്രതിഷ്ഠകൾ വളരെക്കുറവാണ്. അവയിൽ തിരുവല്ലയും തുറവൂ രുമാണ് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. സാധാരണയായി സുദർശനമൂർത്തിയെ പതിനാറു കൈകളോടെയാണ് ചിത്രീകരിയ്ക്കാറുള്ളത്. എന്നാൽ, ഇവിടെ എട്ടുകൈകളേയുള്ളൂ. ആറടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിയ്ക്ക പ്പെട്ടിരിയ്ക്കുന്നു. പഞ്ചലോഹനിർമ്മിതമായ ഒരു അഗ്നിജ്വാലയ്ക്ക് നടുവിൽ നിൽക്കുന്ന അത്യുഗ്രമൂർത്തിയായ ഭഗവാനാണ് ഇവിടെ. എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, പരിച, ഉലക്ക, ഗദ എന്നിവ ധരിച്ച സുദർശനമൂർത്തി വൈഷ്ണവാംശ മായതുകൊണ്ടുതന്നെ വൈഷ്ണവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്. എന്നാൽ, ഉഗ്രമൂർത്തിയായതുകൊണ്ട് കടുമ്പായസം, അരവണ, രക്തപുഷ്പാഞ്ജലി, ശത്രുസംഹാ രപുഷ്പാഞ്ജലി എന്നിവയും നടത്തിവരുന്നുണ്ട്.

ക്ഷേത്രത്തിൽ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമായതിനാൽ ഇരുവർക്കും പ്രത്യേകം തന്ത്രിമാരും മേൽശാന്തിമാരുമുണ്ട്.

എത്തിച്ചേരാൻ

തിരുവല്ല നിന്നും മാവേലിക്കര റോട്ടിൽ 2 കിമി പോയാൽ ശ്രീവല്ലഭക്ഷേത്രം കവല ആയി. അവിടെ നിന്ന് സുമാർ 500 മീറ്റർ പോയാൽ അമ്പലമായി.

Address: Kizhakummuri, Mathilbhagom, Thiruvalla, Kerala 689102