തിരുവനന്തപുരത്ത് 13കാരനെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി

0 2,074

തിരുവനന്തപുരത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. മനോരോഗ വിദഗ്ധനായ ഡോ.ഗിരീഷിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.

2017 ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു. പതിമൂന്ന്കാരനായ ആണ്‍കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പീഡനം. കുട്ടിഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇയാള്‍ക്കെതിരെ മറ്റൊരു പോക്‌സോ കേസും സ്ത്രീപീഡന കേസും നിലവിലുണ്ട്.