തിരുവനന്തപുരത്ത് കൊവിഡ് ബാധിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കൂടുതൽ
തിരുവനന്തപുരത്ത് കൊവിഡ് ബാധിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കൂടുതൽ
ഈയിടെയായി തിരുവനന്തപുരം ജില്ലയിലെ പ്രതിദിനക്കണക്കുകളിൽ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർക്കറ്റുകളിലും മാളുകളിലും സ്ത്രീകളും എണ്ണം കൂടുന്നു. ഓട്ടോ ഡ്രൈവർമാരും ടാക്‌സി ഡ്രൈവർമാരും ഗ്ലൗസും ഫേസ് ഷീൽഡും ഉപയോഗിക്കണം. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി.കൊവിഡ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ കാര്യമാണ് മാസ്‌ക് ധരിക്കലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നവരിൽ രോഗത്തിന് തീവ്രത കുറയുമെന്ന് ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. പൊതു സ്ഥലത്ത് ഇറങ്ങുമ്പോൾ മാസ്‌ക് ധരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി. പുറത്തിറങ്ങുമ്പോൾ 10 ശതമാനത്തോളം പേർ മാസ്‌ക് ധരിക്കാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കൊവിഡ് വന്നുപോയവരിൽ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ശതമാനം പേരിൽ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളിൽ കൊവിഡിന് തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. എന്നാൽ പലരിലും മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ എന്ന രോഗാവസ്ഥയുണ്ടാകുന്നു. കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.