മന്ത്രി എം.എം മണിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

0 888

മന്ത്രി എം.എം മണിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന വൈദുതി മന്ത്രി എം.എം മണിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ രക്തസ്രാവത്തിന്‍റെ ലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ കണ്ടെത്തി. നിരീക്ഷണത്തിനായി മന്ത്രി ഐസിയുവിൽ തന്നെ തുടരണമെന്നാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.