ഇത് പുതിയ ഇന്ത്യയുടെ ബജറ്റ്: ധനമന്ത്രി നിർമല സിതാരാമൻ
അവതരിപ്പിച്ചത് പുതിയ ഇന്ത്യയുടെ ബജറ്റെന്ന് ധനമന്ത്രി നിർമല സിതാരാമൻ. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തമായി തിരികെ വരും. എല്ലാവർക്കും പാർപ്പിടവും വെള്ളവുമാണ് ലക്ഷ്യം. ഡിജിറ്റൽ എക്കോണമി കരുത്തുള്ളതായി എന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണ്. സമ്പദ് വ്യവസ്ഥ ശക്തമായി തിരികെ വരും. ഡിജിറ്റൽ എക്കോണമി കരുത്തുള്ളതായി. എല്ലാവർക്കും പാർപ്പിടവും വെള്ളവുമാണ് ലക്ഷ്യം. പുതിയ ഇന്ത്യയുടെ ബജറ്റാണ് ഇത്. വാക്സിനേഷനിൽ രാജ്യം മുന്നേറ്റമുണ്ടാക്കി. ഇന്ത്യയുടെ വളർച്ച മറ്റ് രാജ്യങ്ങളെക്കാൾ മികച്ചതാണ്. ബജറ്റിൻ്റെ ലക്ഷ്യം സ്വയംപര്യാപ്തത. ആരോഗ്യ-അടിസ്ഥാന മേഖലയിൽ കുതിപ്പുണ്ടായി. ആത്നനിർഭർ ഭാരതിന് മുഖ്യ പരിഗണന നൽകും. ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടമുണ്ടായി. 7 ഗതാഗത മേഖലകളിൽ ദ്രുത വികസനമാണ് ലക്ഷ്യം. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റർ പ്ലാൻ. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എൽഐസി സ്വകാര്യവത്കരണ നടപടി ഉടൻ നടപ്പിലാക്കും എന്നും ധനമന്ത്രി പറഞ്ഞു.