ഈവർഷം ലോകസന്പത്ത് (ജിഡിപി) 1.8 ശതമാനം ചുരുങ്ങും. അമേരിക്കയുടേത് 6.2 ശതമാനവും
ഈവർഷം ലോകസന്പത്ത് (ജിഡിപി) 1.8 ശതമാനം ചുരുങ്ങും. അമേരിക്കയുടേത് 6.2 ശതമാനവും. ഇന്ത്യയാകട്ടെ ജൂലൈ മുതൽ വളർച്ചയിലാകും.പ്രശസ്ത ആഗോളനിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നടത്തുന്ന പ്രവചനമാണിത്.
ലോകവളർച്ച 2020-ൽ മൂന്നുശതമാനം പ്രതീക്ഷിച്ചതാണ്. അത് 1.8 ശതമാനം ചുരുങ്ങലായി മാറുന്പോൾ ഇടിവ് 4.8 ശതമാനമാണ്. കഴിഞ്ഞവർഷം രണ്ടരശതമാനം വളർന്ന സ്ഥാനത്താണ് അമേരിക്ക 6.2 ശതമാനം ചുരുങ്ങുന്നത്.
ഇന്ത്യയുടെ 2020-21 ലെ വളർച്ച പ്രതീക്ഷ 3.3 ശതമാനത്തിൽനിന്ന് 1.6 ശതമാനമായി ഗോൾഡ്മാൻ സാക്സ് കുറച്ചു. മാർച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ ജിഡിപി 1.4 ശതമാനം ചുരുങ്ങുമെന്ന് അവർ കണക്കാക്കുന്നു.
ഏപ്രിൽ-ജൂണിൽ 3.8 ശതമാനം ഇടിവാണ് ജിഡിപിയിൽ പ്രതീക്ഷിക്കുന്നത്. ജൂലൈ-സെപ്റ്റംബറിൽ രണ്ടുശതമാനം, ഒക്ടോബർ-ഡിസംബറിൽ 7.5 ശതമാനം, ജനുവരി-മാർച്ചിൽ 11 ശതമാനം എന്നിങ്ങനെ വളരുമെന്നും ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നു. ഏഷ്യ-പസഫിക്കിനുവേണ്ടിയുള്ള ചീഫ് ഇക്കണോമിസ്റ്റ് ആൻഡ്രു ടിൽട്ടണും പ്രാചി മിശ്രയും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.