കോവിഡ് ഭീതിക്കിടെ തൊടുപുഴയില്‍ 10 പേ‍ര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

0 651

കോവിഡ് ഭീതിക്കിടെ തൊടുപുഴയില്‍ 10 പേ‍ര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ഇടുക്കി: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവും പിടിച്ചു കെട്ടാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ്‌ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും.ഇതിനിടെ ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നതായി സ്ഥിരീകരണം. തൊടുപുഴ മേഖലയില്‍ 10 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

സ്പ്രി​ങ്ക്ള​ര്‍ വിവാദം; ആരോപണങ്ങള്‍ കടുപ്പിച്ച്‌ പ്രതിപക്ഷം,മു​ഖ്യ​പ്ര​തി മു​ഖ്യ​മ​ന്ത്രിയെന്ന് രമേശ് ചെ​ന്നി​ത്ത​ല

പൊലീസ് ഇരുട്ടില്‍ തപ്പുന്നതോ..അതോ കണ്ണടച്ച്‌ ഇരുട്ടാക്കുന്നതോ..? കാക്കിയണിഞ്ഞ് നിയമം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍.

തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല.ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി വ്യാപനം കൂടി.