തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം- SREEKRISHNASWAMY TEMPLE THODUPUZHA

SREEKRISHNASWAMY TEMPLE THODUPUZHA

0 174

ഇടുക്കി ജില്ലയുടെ വ്യാവസായിക തലസ്ഥാനമായ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് തൊടുപുഴയാറിന്റെ വടക്കേ ക്കരയിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

ബകവധാനന്തരം അതീവ വിശപ്പോടെയിരി യ്ക്കുന്ന ബാലകൃഷ്ണനാണ് ക്ഷേത്ര ത്തിലെ പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, പാർവ്വതി (തൂണിന്മേൽ ഭഗവതി), സാളഗ്രാമം, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഇവിടെ ബാലാരിഷ്ടതകൾ മാറാൻ പുള്ളും പ്രാവും നടയ്ക്കുവയ്ക്കുന്നത് പ്രധാന വഴിപാടാണ്. മറ്റൊരു ക്ഷേത്രത്തിലു മില്ലാത്ത ഈ വഴിപാട്, ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭാവം കൂടി സൂചിപ്പിച്ചു കൊണ്ടാണ്. മീന മാസത്തിലെ തിരുവോണം നാളിൽ കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, മീനമാസത്തിലെത്തന്നെ ചോതി നാളിൽ നടക്കുന്ന ചോതിയൂട്ട്, ചിങ്ങമാ സത്തിലെ അഷ്ടമിരോ ഹിണി, മേ ടമാസത്തിലെ വിഷു എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ  കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

പണ്ടുകാലത്ത് ലക്ഷ്മി ഗ്രാമം എന്ന് അറിയപ്പെട്ടിരുന്ന തലയോലപറമ്പിന് സമീ പമുള്ള ഗ്രാമത്തിൽ ഒരു യോഗീശ്വരൻ താമസിച്ചു വന്നിരുന്നു.അദ്ദേഹത്തിന് ഭഗ വാൻ ബാല രൂപത്തിൽ നിത്യം ദർശനം നൽകിയിരുന്നു. എന്തോ കാരണത്താൽ യോഗീശ്വരനോട് നീരസപെട്ട് ഭഗവാൻ അപ്രത്യക്ഷനാകുകയും ഒരുപാട് നാളത്തെ അന്വേഷണത്തിനു ഒടുവിൽ ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തപസ്സ് ചെയ്ത  യോഗീശ്വരന് മുൻപിൽ ബഗ വധ ശേഷം അത്യന്തം വിശന്നു നിൽക്കുന്ന ഭാവത്തിൽ ഭഗവാൻ ദർശനം നൽകി.

Address: Thodupuzha Poomala Road, Mangattukavala, Thodupuzha, Kerala 685585

Phone: 099472 37127