തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

0 548

തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കോറോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു നിർവ്വഹിച്ചു.കേരള സർക്കാറിന്റെ വിശപ്പുരഹിതം പദ്ധതിയിൽ ഉൾപ്പെടുത്തി സാധാരക്കാർക്ക് 20 രൂപക്ക് ഊൺ നൽകും. ഉദ്ഘാടന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ മൈമുനത്ത്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സി.സലിം, വ്യാപാരി വ്യവസായി ഏകോപന സമിതി കോറോം യൂണിറ്റ് പ്രസിഡന്റ് ഹാരീസ്, ജാഫർ, ജയിംസ്.പി.കെ എന്നിവർ സംസാരിച്ചു.