തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ കശുവണ്ടി സംഭരണം ആരംഭിച്ചു.

0 430

തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ കശുവണ്ടി സംഭരണം ആരംഭിച്ചു.

 

പ്രദേശത്തെ മറ്റു ബാങ്കുകൾ സ്ഥലപരിമിതിമൂലം സംഭരണം നിർത്തിവെച്ച തുടർന്ന് ഉണ്ടായ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനാണ് ബാങ്ക് സംഭരണം ആരംഭിച്ചത്.

 

കശുവണ്ടി സംഭരിക്കാനായ പേരാവൂർ ഫൊറോനാ പള്ളി പാരിഷ് ഹാളാണ് ഇതിനായി തുറന്നു നല്കിയത്. കർഷകരുടെ പ്രശ്നം കണ്ടു വികാരി റവ.  ഡോ. തോമസ് കൊച്ചുകരോട്ട് ഇടപെട്ടാണ് പാരീഷ് ഹാൾ ഇതിനായി വിട്ടു നൽകിയത്.

 

കശുവണ്ടി വിൽക്കാൻ എത്തുന്ന കർഷകർ  ബാങ്ക് മായി ബന്ധപ്പെട്ട്   ടോക്കണെടുത്ത് ശേഷം വരേണ്ടത് ആണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.