കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ മസ്റ്ററിംഗ് നടത്തണം

0 122

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ മസ്റ്ററിംഗ് നടത്തണം

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചിരുന്ന  കയര്‍ തൊഴിലാളികളില്‍ മസ്റ്ററിംഗ് നടത്താത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരും, മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരുമായവര്‍ ഒക്‌ടോബര്‍ 15 നകം ആധാര്‍ കാര്‍ഡും, പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി  പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ്. ശാരീരിക ബുദ്ധിമുട്ടുളളവര്‍ക്ക് ഹോം              മസ്റ്ററിംഗിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ അപേക്ഷ നല്‍കണം.
ബോര്‍ഡില്‍ നിന്നും പുതിയതായി പെന്‍ഷന്‍ ലഭിക്കുന്നതിനായി 2020 ആഗസ്ത് വരെ പെന്‍ഷന്/കുടുംബ പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള കയര്‍ തൊഴിലാളികളും  രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്റര്‍ ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുളള മസ്റ്റര്‍ ഫെയില്‍ റിപ്പോര്‍ട്ടും, ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ഒക്‌ടോബര്‍ 16 നകം ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.