പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആയിരം പ്രതിഷേധ ജ്വാല തെളിച്ചു.
കേളകം: കൊട്ടിയൂരിൽ യൂത്ത് കോൺഗ്രസ് സന്നദ്ധ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരം കുടുംബങ്ങളിൽ പ്രതിക്ഷേധ ജ്വാല തെളിച്ചു. ബ്ലോക്ക് സണ്ണി മേച്ചേരി, കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സന്തോഷ് മണ്ണാർകുളം, കണിച്ചാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വിനോയ് ജോർജ്, പേരാവൂർമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോൺസൺ ജോസഫ്, യൂത്തുകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പി.വി.സോനു. തുടങ്ങിയവർ നേതൃത്വം നല്കി.