ജോലിസ്ഥലത്ത് തൊഴിലാളിക്ക് സൂര്യതാപമേറ്റു

0 227

 

മാലൂര്‍ : ജോലിചെയ്യവെ തൊഴിലാളിക്ക് സൂര്യതാപമേറ്റു. മാലൂരിലെ തോലമ്ബ്ര ശാസ്ത്രി നഗറില്‍ ജോലിചെയ്യവെ താറ്റിയാട്ടെ എം.രാജീവനാണ് ശരീരത്തില്‍ പൊള്ളലേറ്റത്.

ശരീരമാകെ പൊള്ളിയ നിലയിലാണ്. ഉടന്‍ തോലമ്ബ്രയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. തുടര്‍ന്ന് പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളിയ ഭാഗത്ത് കഠിനമായ വേദനയും പുകച്ചിലുമുണ്ട്.