കാറുകൾ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്ക്

0 836

കാറുകൾ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്ക്

ഉളിക്കൽ: അട്ടറഞ്ഞി മൂസാൻ പീടികയ്ക്കു സമീപം ഉളിക്കൽ നിന്ന് പുറവയലിലേക്കു പോയ കാറും വട്ടിയംതോട് നിന്ന് ഉളിക്കലിലേക്ക് പോകുക ആയിരുന്ന മാരുതി 800 കാറും തമ്മിൽ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്കേറ്റു. ഇരിട്ടി എടത്തൊട്ടിയിൽ കൊച്ചു പൂവത്തുംമൂട്ടിൽ പോൾ (65), ഫിലോമിന (60), ബിൽന (20) എന്നിവർക്ക് ആണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു