തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടി

0 249

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടി

 

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പഴുന്നാന ചമ്മം തിട്ടയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസിലെ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്ഐആറില്‍ പറഞ്ഞിരുന്നു.