കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു.

0 837

കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു.

ദുബായ്:കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. തൃശൂർ കേച്ചേരി സ്വദേശി അബ്ദുൽ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം എന്നിവരാണ് ദോഹയിൽ മരിച്ചത്.  67 കാരനായ അബ്ദുൽ ജബ്ബാർ കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയായി ചികിൽസയിലായിരുന്നു. 53കാരിയായ രഹ്ന ഹാഷിം കോവിഡ് സ്ഥിരീകരിച്ച് ഹമദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
ഇതോടെ ഖത്തറിൽ കേവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശനൻ നാരായണനാണ് സൗദി അറേബ്യയിലെ ദമാമിൽ മരിച്ചത്. ദമാം സെൻട്രൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 75 ആയി. ആറ് ഗൾഫ് രാജ്യങ്ങളിലുമായി 233 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.