പടിഞ്ഞാറത്തറ പന്തിപ്പൊയിലില്‍ മാരക മയക്കമരുന്നായ എം.ഡി.എയും കഞ്ചാവുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍.
പടിഞ്ഞാറത്തറ പന്തിപ്പൊയിലില്‍ മാരക മയക്കമരുന്നായ എം.ഡി.എയും കഞ്ചാവുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍.പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ കെഎ അഷ്‌കര്‍ (26), വാരാമ്പറ്റ പന്തിപ്പൊയില്‍ ഊക്കാടന്‍ യു.എ മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ ഞേര്‍ളേരി മണ്ടോക്കര എം.മുനീര്‍ (25) എന്നിവരാണ് പിടിയിലായത്.0.34 ഗ്രാം എം.ഡി.എം.എ യും, 150 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന .പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയന്‍, എസ്.ഐ ഇ. കെ അബൂബക്കര്‍, സി.പി.ഒമാരായ ശ്രീജേഷ്, വിജിത്ത്, സജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്