ഉളിക്കലിൽ എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

0 1,261

ഉളിക്കലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. എം.ഡി.എം.എ എന്ന മയക്കുമരുന്നുമായി കരിക്കോട്ടക്കരി സ്വദേശി അഭിജിത് സെബാസ്റ്റ്യൻ (22), നെല്ലിക്കുറ്റി ഏറ്റുപാറ സ്വദേശികളയാ നിധിൻ മാത്യു (28), നിബിൻ മാത്യു (27) എന്നിവരെയാണ് പോലീസ് വാഹന സഹിതം കസ്റ്റഡിയിൽ എടുത്തത്.

ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപൊയിലിന് കിട്ടി യ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ എസ് ഐ പി. നിഷിത്തും സംഘവും നടത്തിയ വാഹനം പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായയത്. കാറിൽ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്നെന്ന് ഉളിക്കൽ എസ്എച്ച്ഒ സുധീർ കല്ലൻ പറഞ്ഞു.

ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നാണ് പിടിയിലായവർ പറഞ്ഞതെന്നും ഇതേ കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.