തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുള്ള അടച്ചുപൂട്ടിയ അറുപതോളം പാറമടകള്‍ വീണ്ടും തുറക്കാന്‍ നീക്കം. ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിെന്റ മറവില്‍ കേന്ദ്ര വന്യജീവി ബോര്‍ഡിനെ പഴിചാരിയാണ് ക്വാറിഉടമകളുടെ ശ്രമം. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നതും അവര്‍ക്ക് തുണയായി. വന്യജീവിസങ്കേതങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പാറമടകള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിെന്റ അനുമതി വേണമെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെന്റ 2009ലെ ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേരളത്തില്‍ ഇത് നടപ്പാക്കിയത്. ഇതോടെ സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളോടുചേര്ന്ന അറുപതോളം പാറമടകള്‍ക്ക് പൂട്ടുവീണു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതിലോലമേഖലയില്‍ പാറമടകളുടെ പ്രവര്‍ത്തനത്തിന് നിയമം പ്രാബല്യത്തിലായത്. വന്യജീവിസംരക്ഷണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പാറമടകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. 10 കിലോമീറ്റര്‍ വരെയുള്ളവക്ക് വന്യജീവി ബോര്‍ഡിെന്റ അനുമതി (എന്‍.ഒ.സി) ലഭിച്ചാല്‍ പുനരാരംഭിക്കാനാകും. ഇതോടെ കേന്ദ്ര വന്യജീവി ബോര്‍ഡിെന്റ അനുമതിപത്രം കൊണ്ടുവന്നാല്‍ തുറക്കാമെന്ന്
മൈനിങ് ആന്‍ഡ് ജിേയാളജി വിഭാഗവും നിലപാട് സ്വീകരിച്ചു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈകോടതിയില്‍ ഹരജി നല്കി.
രണ്ടു മാസത്തിനുള്ളില്‍ ക്വാറി ഉടമകളുടെ അപേക്ഷ വന്യജീവി ബോര്‍ഡ് പരിഗണിച്ചില്ലെങ്കില്‍ ക്വാറികള്‍ തുറക്കാമെന്നാണ് ഡിസംബര്‍ അവസാനവാരം സിംഗിള്‍ ബെഞ്ച് ഉത്തരവായത്. ആ സമയപരിധി ഫെബ്രുവരി അവസാനം അവസാനിക്കുന്നതോടെ അടച്ചുപൂട്ടിയ പാറമടകള്‍ തുറക്കാം.പ്രധാനമന്ത്രി അധ്യക്ഷനായ വന്യജീവി ബോര്‍ഡ് വര്‍ഷത്തില്‍ ഒന്നോ രേണ്ടാ തവണയാണ് യോഗം ചേരുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചതും ക്വാറി ഉടമകളെ സഹായിച്ചു. കേരളത്തിെന്റ പ്രത്യേക സാഹചര്യത്തില്‍ 10 കിലോമീറ്റര്‍ മൂന്ന് കിലോമീറ്ററായി കുറക്കാമെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ മന്ത്രിസഭയിലെ ഉന്നതന് ഇടപെട്ടതോടെ വീണ്ടും പൂജ്യം മുതല്‍ ഒരു കിലോമീറ്റര്വരെയായി കുറച്ച് സര്‍ക്കാര്‍ ക്വാറി ഉടമകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി.
സംസ്ഥാനത്ത്് 14 വന്യജീവി സങ്കേതങ്ങളാണുള്ളത്. പരിസ്ഥിതിലോല പ്രദേശത്തിെന്റ അന്തിമവിജ്ഞാപനം ആയിട്ടില്ല.