തുരുത്തിപറമ്പ് പള്ളി-THURUTHIPARAMBU CHURCH THRISSUR

THURUTHIPARAMBU CHURCH THRISSUR

0 605

തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ തുരുത്തിപറമ്പിൽ (ചാലക്കുടിയുടെ പടിഞ്ഞാറ് ഭാഗം) സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് തുരുത്തിപറമ്പ് പള്ളി (THURUTHIPARAMBU CHURCH) അഥവ വരപ്രസാദനാഥ പള്ളി (Our Lady of Grace Church).

പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വരപ്രസാദനാഥയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള  ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ

ചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന തുരുത്തിപറമ്പ് നിവാസികൾക്കായി 18 മാർച്ച് 1966 ൽ പള്ളി സ്ഥാപിച്ചു. 14 ഫെബ്രവരി 1970 ൽ ഇടവകയായി ഉയർത്തി. പുതുക്കി പണിത പള്ളിയുടെ വെഞ്ചിരിപ്പ് 26 മെയ് 2012 ന് നടത്തുകയും ചെയ്തു.

വൈദികൻ ജോബ് ചിറ്റിലപ്പിള്ളിയുടെ കൊലപാതകം

2004 ഓഗസ്റ്റ് 28 തിരുവോണനാളിൽ പള്ളിയിലെ വൈദികനാ യിരുന്ന ജോബ് ചിറ്റിലപ്പിള്ളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു. പള്ളിമേടയുടെ വരാന്തയിൽ വച്ച് അദ്ദേഹത്തെ, ഇരുമ്പനം ഭാസ്‌കരൻ കോളനിയിൽ രഘുകുമാർ എന്നയാൾ കത്തികൊണ്ട് വയറ്റിൽ കുത്തിക്കൊലപ്പെടുത്തു കയായിരുന്നു. രഘുകുമാറിന്, 2012 സെപ്റ്റംബർ 25-ന് സി.ബി.ഐ. പ്രത്യേക കോടതി ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷവിധിച്ചു. ജോബ് ചിറ്റിലപ്പിള്ളിയോട് കൊലയാളിക്കുണ്ടായ വ്യക്തിവൈ രാഗ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. വിശ്വാസികൾ ജോബച്ചനെ രക്തസാക്ഷിയായി കരുതുകയും പള്ളി മേട ഫാദർ ജോബ് മെമ്മോറിയൽ സെന്റർ എന്ന് പുനഃനാമകരണം ചെയ്യുകയും ചെയ്തു. കുത്തേറ്റ് മരിച്ചുവീണ സ്ഥലം അതേ പടി സംരക്ഷിക്കുകയും ചെയ്യുന്നു