കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ തൂവാല വിപ്ലവം നടത്തി

0 261

 

ആർദ്രം ജനകീയ കാമ്പയിന്റ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ തൂവാല വിപ്ലവം നടന്നു.തൂവാല ഒരു ചെറിയ തുണിയല്ല എന്ന സന്ദേശവുമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലുമായി രണ്ടായിരത്തിലധികം തൂവാല വിതരണം ചെയ്തു. വായുജന്യ രോഗങ്ങൾക്കെതിരെയുള്ള കേരളത്തിലെ തന്നെ ആദ്യത്തെ പ്രതിരോധ ബോധവൽക്കരണ പ്രവർത്തന സംരംഭം കുടിയായതിനാൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു .കൊളക്കാട് സെന്റ് സെബാസ്ത്യൻ യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സദാനന്ദൻ പരിപാടി ഉൽഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഇ ജെ .അഗസ്റ്റിൻ ആണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ‘ജുനിയർ ഹെൽത്ത് ഇന്റ സ്പക്ടർമാരായ സന്തോഷ് ,സുനിൽ എന്നിവർ പങ്കെടുത്തു.

Get real time updates directly on you device, subscribe now.