ഇത് അര്‍ജുന്‍; ജോലി ടിക് ടോക് താരങ്ങളെ ഫ്രൈ ചെയ്തെടുക്കല്‍; വീഡിയോകള്‍ യൂടൂബിലടക്കം ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

0 1,105

ഇത് അര്‍ജുന്‍; ജോലി ടിക് ടോക് താരങ്ങളെ ഫ്രൈ ചെയ്തെടുക്കല്‍; വീഡിയോകള്‍ യൂടൂബിലടക്കം ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

കൊറോണ കാരണം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ജനങ്ങളെല്ലാം വീട്ടിനുള്ളിലാണ്, ഇതോടെ ഇന്റര്‍നെറ്റ് ഉപയോ​ഗവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

യൂ ട്യൂബും , ഫേസ്ബുക്കും വാട്സപ്പും ഇന്‍സ്റ്റ​ഗ്രാമുമെല്ലാം ഉപയോ​ഗിക്കുന്നവരുടെ എണ്ണവും പതിന്‍ മടങ്ങ് കൂടിയാതായാണ് റിപ്പോര്‍ട്ടുകള്‍, ഈ ലോക്ക് ഡൗണ്‍ സാധ്യത ഏറ്റവും നന്നായി ഉപയോ​ഗപ്പെടുത്തിയ ആളാണ് ‘arjyou’ എന്ന അര്‍ജുന്‍.

വന്‍ സ്വീകാര്യത നേടിയ അര്‍ജുന്റെ ചാനലിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെയാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കിട്ടിയത്. യൂ ട്യൂബിലടക്കം അര്‍ജുന്റെ വീഡിയോകള്‍ക്ക് വന്‍ ആരാധകരാണ് ഉളളത്.

2013 ലാണ് ചാനല്‍ തുടങ്ങിയതെങ്കിലും വേറിട്ട ആശയവുമായി ലോക്ക് ഡൗണ്‍ കാലത്ത് എത്തിയപ്പോഴാണ് വന്‍ ഹിറ്റായത്, ടിക് ടോക് റോസ്റ്റ്- റിയാക്ടിങ് എന്നാണ് ഇതിന്റെ പേര്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ,ഫോളോവേഴ്സുള്ള യൂട്യൂബറായ പ്യൂഡിപെയുടെ മലയാളം വേര്‍ഷനെന്നാണ് അര്‍ജുനെ കണക്കാക്കുന്നത്.