ടിക്ക് ടോക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്നു; ജില്ലാ പോലീസ് മേധാവിക്ക് യുവതി പരാതി നല്‍കി

0 455

ടിക്ക് ടോക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്നു; ജില്ലാ പോലീസ് മേധാവിക്ക് യുവതി പരാതി നല്‍കി

 

ആലപ്പുഴ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച്‌ മോശമായ രീതിയില്‍ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി. തകഴി കുന്നുമ്മ സ്വദേശിയായ കൃഷ്‌ണേന്ദു എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

 

തന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബിതയ്ക്ക് മാത്രമറിയുന്ന തന്റെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് യുവതി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വേട്ടക്കാരന്‍ 007, ഉണ്ണിയേട്ടന്‍ തുടങ്ങിയ ഇരുപതോളം വ്യാജ അക്കൗണ്ടുകളിലൂടെയാണ് ചിത്രങ്ങളും വിവരങ്ങളും പ്രചരിക്കുന്നത്.

പലരുടെയും സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി ട്രോള്‍ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിച്ച്‌ പല കുടുംബങ്ങളിലും ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും യുവതി പറയുന്നു. തന്റെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.