വരുമാനം 30 കോടി, ഫോളോവേഴ്‌സ് 5.4 കോടി, ടിക്ടോക് രാജ്ഞിയുടെ ജീവിത കഥ

0 1,237

വരുമാനം 30 കോടി, ഫോളോവേഴ്‌സ് 5.4 കോടി, ടിക്ടോക് രാജ്ഞിയുടെ ജീവിത കഥ

 

 

ടിക് ടോക് രാജ്ഞി എന്ന് അറിയപ്പെടുന്ന താരമാണ് അമേരിക്കയിലെ നോര്‍വാള്‍ക്ക് നഗരത്തില്‍ നിന്നുള്ള 16കാരി ചാര്‍ലി ഡി അമേലിയോ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ടിക് ടോക് അക്കൗണ്ടിന്റെ ഉടമയാണ് ചാര്‍ലി ഡി അമേലിയോ. ചാര്‍ലിയെ പിന്തുടരുന്നവരുടെ എണ്ണം നിലവില്‍ 5.4 കോടിയാണ്. ദിവസവും ഇത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

 

അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിലെ, ഡാന്‍സിനെ ഒരുപാട് സ്‌നേഹിച്ച, ചാര്‍ലിയുടെ സാധാരണ ജീവിതം വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. 2019 ജൂണില്‍ ആണ് ചാര്‍ലി ടിക് ടോക്ക് അക്കൗണ്ട് ആരംഭിക്കുന്നത്. നൃത്തം ചെയ്യുന്ന വിഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ആദ്യമൊന്നും വിഡിയോകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ @Move_with_Joy എന്ന യൂസറിന്റെ വിഡിയോയ്ക്ക് ചാര്‍ലി ചെയ്ത ഡ്യൂയറ്റ് വൈറലായി. 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ഇത് നേടി. പിന്നീട് പല വിഡിയോകളും ശ്രദ്ധിക്കപ്പെടുകയും ടിക് ടോക്കില്‍ ചാര്‍ലി വൈറലായി മാറുകയും ചെയ്തു. ഇതോടൊപ്പം ഫോളോവേഴ്‌സിന്റെ എണ്ണവും കൂടി.

 

ചാര്‍ലിയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട അമേരിക്കന്‍ പോപ് ഗായിക ബെബെ റെക്ഷ തന്റെ സ്റ്റേജ് ഷോയില്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. ബെബെയോടൊപ്പമുള്ള പ്രകടനം ചാര്‍ലിയെ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. പിന്നീട് ജോനസ് സഹോദരങ്ങള്‍, ജെന്നിഫര്‍ ലോപ്പസ് എന്നിവരുടെ മ്യൂസിക് ഷോകളുടെയും ഭാഗമായി. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ 1.7 കോടി ഫോളോവേഴ്‌സും യൂട്യൂബില്‍ 39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും താരത്തിനുണ്ട്. ചാര്‍ലിയുടെ മൂത്ത സഹോദരി ഡിക്‌സിക്കിനും ടിക്ടോക്കില്‍ 1.3 കോടി ഫോളോവേഴ്‌സുണ്ട്. ഇവരുടെ അച്ഛന്‍ മാര്‍ക് അമേലിയോയും ടിക്ടോക്കില്‍ സജീവമാണ്. ഭാര്യ ഹെയ്തിക്കും മക്കള്‍ക്കുമൊപ്പം മാര്‍ക് വിഡിയോ ചെയ്യാറുണ്ട്. ഇദ്ദേഹത്തിനും 45 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.