കള്ളുകുടിയന്മാര്‍ വഴിയില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് പൊക്കാന്‍, പക്ഷെ…’: ടിക്ക് ടോക്കിലും താരമായി ജെന്നിഫര്‍ ആന്റണി

0 979

കള്ളുകുടിയന്മാര്‍ വഴിയില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് പൊക്കാന്‍, പക്ഷെ…’: ടിക്ക് ടോക്കിലും താരമായി ജെന്നിഫര്‍ ആന്റണി

തെന്നിന്ത്യന്‍ സിനിമ നടിയും മോഡലുമായ ജെന്നിഫര്‍ ആന്റണി ഇപ്പോള്‍ ടിക് ടോക്കിലും താരമായി മാറുകയാണ്. പാട്ടും ഡബ്‌സ്മാഷും തമാശ വീഡിയോയുമായി പുതുതലമുറയോടൊപ്പം മടിക്ക് ടോക്കില്‍ മുന്നേറുകയാണ് ജെന്നിഫറും. നിലവില്‍ ഒരു ലക്ഷത്തി അന്‍പത്തിയൊന്നായിരം പേരാണ് ജെനിഫറിന് ടിക്ക് ടോക്കില്‍ ഫോളോവേഴ്സ് ആയി ഉള്ളത്.

എന്നാല്‍ വിനോദത്തിന് മാത്രമല്ല തനിക്കു ചുറ്റുമുള്ള വിഷയങ്ങളെ കുറിച്ച്‌ സംസാരിക്കാനും ടിക്ക് ടോക്ക് ഒരു മാദ്ധ്യമമാക്കാം എന്നുകൂടി തെളിയിച്ചിരിക്കുകയാണ് ജെന്നിഫര്‍. ടിക്ക് ടോക്കിലൂടെ രസകരമായ ഒരുവസ്തുതയാണ് ജെന്നിഫര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മദ്യപിച്ച്‌ വഴിയില്‍ വീണുകിടക്കുന്നവരെ സഹായിക്കാന്‍ ആരും ഉണ്ടാകാറില്ലെങ്കിലും കൊവിഡ് മൂലം പ്രതിസന്ധിയിലായ സാമ്ബത്തികരംഗത്തെ കരകയറ്റാന്‍ മദ്യപര്‍ തന്നെ വേണം എന്നാണ് ജെന്നിഫര്‍ പറയുന്നത്.

‘കള്ളുകുടിയന്മാര്‍ റോട്ടില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, ബട്ട് ഇന്ത്യന്‍ ഇക്കോണമി വീണ് കിടക്കുമ്ബോള്‍ കള്ളുകുടിയന്മാരേ ഉണ്ടാകൂ അതിനെയൊന്ന് പൊക്കാന്‍..അല്ലേ? ജെന്നിഫര്‍ ആന്റണി തന്റെ ടിക്ക് ടോക്ക് വീഡിയോയിലൂടെ ചോദിക്കുന്നു.