മദ്യ ലഹരിയില്‍ മീനിനെ വിഴുങ്ങുന്ന ടിക് ടോക് വീഡിയോ ഷൂട്ട്; യുവാവ് ശ്വാസംമുട്ടി മരിച്ചു

0 1,488

മദ്യ ലഹരിയില്‍ മീനിനെ വിഴുങ്ങുന്ന ടിക് ടോക് വീഡിയോ ഷൂട്ട്; യുവാവ് ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: ജീവനുള്ള മീനിനെ വിഴുങ്ങാന്‍ ശ്രമിച്ച 22കാരനു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൊസൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ വെട്രിവേല്‍ ആണ് മീനിനെ വിഴുങ്ങാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ജൂണ്‍ 10ന് വെട്രിവേലും സുഹൃത്തുക്കളും മീന്‍പിടിക്കാനായി തെര്‍പേട്ടൈ പ്രദേശത്തെ നദിക്കരയില്‍ പോവുകയും അവിടെ വച്ച്‌ മദ്യപിക്കുകയും ചെയ്‌തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ പകര്‍ത്താന്‍ വേണ്ടി വെട്രിവേല്‍ ജീവനുള്ള മീനിനെ വിഴുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയില്‍ മീന്‍പിടിക്കാനാണ് വെട്രിവേലും സുഹൃത്തുക്കളും എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ഇവിടെ നിന്നും പിടികൂടിയ മീനിനെ വിഴുങ്ങുന്ന വീഡിയോ ഷൂട്ട് ചെയ്ത് ടിക് ടോക്കിലിടാമെന്ന് ഇതിനിടെ ഇവര്‍ തീരുമാനിച്ചു. വെട്രിവേല്‍ മീന്‍ വിഴുങ്ങുകയും സുഹൃത്തുക്കള്‍ വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ വെട്രിവേലിന് ശ്വാസം കിട്ടാതെയായി.സുഹൃത്തുക്കള്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെട്രിവേല്‍ അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കി.

‘ഇന്ത്യയോട് താരതമ്യം പോലും ചെയ്യരുത്’ ഭയാനകമായ ഭരണ സംവിധാനമാണ് ചൈനയില്‍, ഇന്ത്യയെപ്പോലെ സുതാര്യമായ സമീപനമല്ലെന്ന് രാഹുല്‍ ഗാന്ധിയോട് അമേരിക്കന്‍ നയതന്ത്രജ്ഞന്‍

പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തപ്പോളാണ് ചത്ത മത്സ്യത്തെ തൊണ്ടയില്‍ നിന്ന് പുറത്തെടുത്തത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും കണ്ടെത്തിയിട്ടില്ലെന്നും വെട്രിവേലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണോ യുവാവ് മീന്‍വിഴുങ്ങിയതെന്നും ഹൊസൂര്‍ ടൗണ്‍ പൊലീസ് അന്വേഷിക്കുകയാണ്.