ടിപ്പർലോറികൾ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും.

0 370

ടിപ്പർലോറികൾ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും.

ടിപ്പർലോറികൾ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും.

തൃശൂർ :വിജിലൻസ്, ജിയോളജി, ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ അന്യായമായ ടിപ്പർ വേട്ട നടത്തുന്നുവെന്നാരോപിച്ച് കൊണ്ട് ടിപ്പർ എർത്ത് മൂവേഴ്സ് സമിതിയുടെ നേതൃത്വത്തിൽ വിവിധ ടിപ്പർ അസ്സോസിയേഷനുകൾ ആയ കെ റ്റി റ്റി എ , റ്റി ഒ ഡി ഡബ്ല്യൂഎ , വിവിധ ക്വാറി, കഷർ അസ്സോസിയേഷനുകളും ചേർന്ന സംയുക്ത സമരസമിതി, 12/10/2020ന് തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തുമെന്ന് ടിപ്പർ എർത്ത് മൂവേഴ്സ് സമിതി അറിയിച്ചു.
മഹാമാരിയായ കോവിഡ് 19ന്റെ ഭാഗമായി നിർമ്മാണ മേഖല പൂർണ്ണമായും തകർന്നിരിക്കുന്നതിനാൽ ടിപ്പർ ലോറി ഉടമകളും തൊഴിലാളികളും ദുരിതത്തിലാണെന്നും ഈ സമയത്ത് തന്നെ വിജിലൻസ്, ജിയോളജി, ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ റോഡിൽ ടിപ്പർ ലോറികൾ തടഞ്ഞ് നിർത്തി ഓവർ ലോഡിന്റെ പേര് പറഞ്ഞ് 10,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തുന്നത് അങ്ങേയറ്റം ക്രൂരതയാണെന്നും ഭാരവാഹികൾ പറഞ്ഞു.
50,000 രൂപ പിഴ ചുമത്തിയതിന്റെ ഫലമായി 09/10/2020ന് കോഴിക്കോട് മുക്കത്തുള്ള ടിപ്പർ ഉടമ മനോവിഷമം മൂലം ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി.എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപ്പെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കി തരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.