ടി എം ജേക്കബ് ജന്മദിനാഘോഷം നടത്തി.

0 470

ടി എം ജേക്കബ് ജന്മദിനാഘോഷം നടത്തി.

ഇരിട്ടി : മുൻ മന്ത്രിയും , കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി. എം ജേക്കബിന്റെ 71-ാം ജന്മദിനാഘോഷം നടത്തി.
മികച്ച നിയമസഭാ സാമാജികനും , മികച്ച ഭരണാധികാരി എന്ന നിലയിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന പൊതുപ്രവർത്തകനും , തന്ത്രശാലിയായ ഭരണകർത്താവും , താന്നെടുത്ത നിലപ്പാടിൽ നിന്ന് പിന്നോട്ട് പോകാത്ത നേതാവുമായിരുന്നു ടി എം ജേക്കബ് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി വർക്കിംഗ്‌ ചെയർമാൻ എം സി സെബാസ്റ്റ്യൻ പറഞ്ഞു
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൂം അനുസ്മരണയോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ്‌ ശ്രീ ജോസ് ചുക്കനാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷർ വത്സൻ അത്തിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മാത്തുക്കുട്ടി പന്തപ്ലാക്കൽ, എസ് ജെ മാണി, കെ വി വർഗീസ്, Adv വി എം സെബാസ്റ്റ്യൻ, പ്രമോദ് മട്ടന്നുർ, തോമസ് കൂട്ടിങ്ങൽ, പി ടി ബിജു, ജോയി വിളക്കന്നൂർ, ബിജു സി മാണി, അരുൺ സിറിയക്, ബാബു പുളിയൻമാക്കൽ, വിനയൻ ചാല, രാധാകൃഷ്ണൻ ചിറക്കൽ, ജോസ് കൊച്ചുകരോട്ട് എന്നിവർ പ്രസംഗിച്ചു.