ടി എം ജേക്കബ്  ജന്മദിന അനുസ്മരണ സമ്മേളനം നടത്തി

0 398

ടി എം ജേക്കബ്  ജന്മദിന അനുസ്മരണ സമ്മേളനം നടത്തി

വെള്ളരിക്കുണ്ട് -കേരള കോൺഗ്രസ് ജേക്കബ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവുമായ ടി എം ജേക്കബ്  എഴുപത്തിയൊന്നാം ജന്മദിന അനുസ്മരണ സമ്മേളനം നടത്തി
1950 സെപ്റ്റംബർ 16 ആം തീയതി താണിക്കുന്നേൽ മാത്യുവിൻ്റെ മകനായി പിറവത്ത്ജനിച്ച അദ്ദേഹം ചെറുപ്പകാലം മുതൽ കലാകായിക സാംസ്കാരിക മേഖലകളിൽ ശോഭിക്കുകയും 1977 ൽ 27 മത്തെ വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിയമസഭയിലെത്തി. ഏഴു പ്രാവശ്യം എംഎൽഎയും നാല് പ്രാവശ്യം മന്ത്രിയുമായി
2011 ഒക്ടോബർ മാസം മുപ്പതാം തീയതി ആണ് അദ്ദേഹത്തിൻറെ അന്ത്യം മികച്ച നിയമസഭാ സമാചികനും മികച്ച ഭരണാധികാരിയുമായി എക്കാലവും ഓർമ്മിക്കുന്ന നേതാവാണ്  ടി എം ജേക്കബ് എന്ന്
ജന്മദിന അനുസ്മരണയോഗം ഉത്ഘാടനം ചെയ് തുകൊ ണ്ട് സംസ്ഥാന ട്രഷറർ വൽസൻ അത്തിക്കൽ പറഞ്ഞു ജില്ലാ പ്രസിഡണ്ട് ആൻ്റക്സ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ ഭാരവാഹികളായ മാത്യു നാരകത്തറ, കെഡി വർക്കി, ടോം സി തോമസ്, ജെൻസൻ കുര്യൻ, ടിമ്പർ മുഹമ്മദ്, സത്യൻ കമ്പല്ലൂർ ഇടങ്ങിയവർ പ്രസംഗിച്ചു
ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് ചിറമാട്ടേലിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .