അന്യ സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ ജില്ലകളില്‍നിന്ന് വരുന്നവരുടെ ശ്രദ്ധയ്ക്ക്

0 360

അന്യ സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ ജില്ലകളില്‍നിന്ന് വരുന്നവരുടെ ശ്രദ്ധയ്ക്ക്

1) ഇവർ14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയണം.
2)75 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും രക്ഷിതാക്കളോടൊപ്പം വരുന്ന പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയാകും.
3)ഗര്‍ഭിണികള്‍ക്കും 14 ദിവസം വീടുകളിലാണ് ക്വാറന്‍റൈന്‍ വേണ്ടത്.
4)റെഡ്സോണില്‍നിന്ന് വരുന്നവരെ ചെക്ക്പോസ്റ്റില്‍ നിന്നുതന്നെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. മറ്റുള്ളവര്‍ക്ക് രജിസ്ട്രേഷനും പാസും അനുവദിക്കുന്നതും തുടരുന്നുണ്ട്.

അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല.അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാത്ത രീതിയില്‍ തിരക്കുണ്ടാകാന്‍ പാടില്ല. ഇതില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കണം.