ഇന്ന് കേരള ഗാന്ധി, കെ കേളപ്പൻദിനം

0 125

ഇന്ന് കേരള ഗാന്ധി, കെ കേളപ്പൻദിനം

സ്വതന്ത്ര്യത്തിന്റെ അലയടികൾ കേരളത്തിൽ പ്രതിധ്വനിച്ച കാലം മുതൽ സമരങ്ങളുടെ അമരക്കാരനായിരുന്ന കെ കേളപ്പൻ കേരളത്തിന്, പ്രത്യേകിച്ച് മലബാറിന് യഥാർത്ഥത്തിൽ ഗാന്ധിജിയുടെ പ്രതിപുരുഷനായിരുന്നു. അന്ധവിശ്വാസവും അനാചാരവുംകൊണ്ട് ദൂഷിതമായ സമൂഹത്തെ പുനരുദ്ധരിക്കുന്നതിനും അക്ഷീണം പ്രവർത്തിച്ചു.കേരളഗാന്ധി’ എന്ന് കേരളം ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ – കെ കേളപ്പനെ. മനസ്സില്‍ മഹാത്മജിയെ പൂജാവിഗ്രഹമായി കൊണ്ടുനടന്നതുകൊണ്ടല്ല കേളപ്പനെ ജനങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചത്. ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച അദ്ദേഹം പരാജയത്തിന്റെ മൂല്യം അറിഞ്ഞ നേതാവായിരുന്നു.1924-ൽ അവർണർക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹത്തിനും,
1930-ൽ ഗാന്ധിയുടെ അഹ്വാന പ്രകാരം ദണ്ഡിയാത്രയെ അനുകരിച്ച് കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥയ്ക്കും1931-ൽ ഗുരുവായൂർ സത്യാഗ്രഹത്തിനും1948-ൽ ‘ ഐക്യകേരളം ഞങ്ങളുടെ ജന്മാവകാശം’ എന്ന പേരിലുള്ള പ്രക്ഷോഭത്തിനും നേതൃത്വം നൽകി.പാരമ്പര്യത്തിന്റെ ചിതൽപ്പുറ്റിൽ യാഥാസ്ഥിതകത്വത്തെ ചുറ്റിപ്പിടിച്ച ദുരഭിമാനികളായിരുന്ന നായർ സമുദായത്തെ പുരോഗമന ചിന്താഗതിക്കാരാക്കി മാറ്റാൻ ശ്രമങ്ങളാരംഭിച്ചതിന്റെ ഭാഗമായി 1914-ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് രൂപം കൊടുക്കുകയും അതിന്റെ സ്ഥാപക പ്രസിഡൻറായും മാറി.1936-ൽ മാതൃഭൂമി പത്രാധിപത്യം ഏറ്റെടുത്ത അദ്ദേഹം ആദർശനിഷ്ഠയുള്ള പത്രാധിപർ എന്ന നിലയിൽ പേര് സമ്പാദിച്ചു.തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു.

1939-ലെ വ്യക്തിസ്വാതന്ത്ര്യ പ്രക്ഷോഭം, വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം, മദ്യഷാപ്പ് പിക്കറ്റിംഗ്‌, അയിത്തോച്ചാടനം എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചു. 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭക്കാലത്ത് നിരവധി തവണ ജയിൽവാസം അനുഭവിച്ചു.1951-ൽ കോൺഗ്രസ്സിൽ നിന്നും രാജിവച്ചു.1952-ൽ ജെ ബി കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ പ്രജാ പാർടിയിൽ അംഗമായി. അതേവർഷം ലോക് സഭാംഗമായി.1953-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ ചേർന്നു.ആത്മാർത്ഥതയും നിഷ്കളങ്കതയും ജനാധിപത്യ ബോധവും മുഖമുദ്രയായിരുന്ന കെ കേളപ്പൻ 1955-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

1889 ആഗസ്റ്റ് 24-ാം തീയതി ജനിച്ച് 1971 ഒക്‌ടോബര്‍ ഏഴാം തീയതി അന്തരിച്ച കെ. കേളപ്പന്റെ സ്മരണകള്‍ ഇപ്പോഴും ഓരോ മലയാളിയുടെയും മനസിലുണ്ട്.