ഇന്ന് ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി.

0 175

ഇന്ന് ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി.

ഇന്ത്യന്‍ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്. ഭാരതം ആ പുണ്യ ജന്മത്തിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വീമ്പ് പറഞ്ഞ് നടന്ന ബ്രിട്ടീഷുകാരന്റെ മുഷ്‌കിനെ അഹിംസാ വൃതത്തിലൂടെ പിടിച്ചു കുലുക്കിയ മഹാത്യാഗി. രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിജിയോടുള്ള അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ബാപ്പുജിയെന്ന് ബഹുമാനത്തൊടെ ആളുകള്‍ വിളിക്കുവാന്‍ തുടങ്ങി.

ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമെന്നൊന്നുണ്ടെങ്കില്‍ അത് ഗാന്ധിജിയാണ്. ഭാരത സ്വാതന്ത്ര്യത്തിനായും മാനവ മൈത്രിക്കായും അദ്ദേഹം നയിച്ച ജീവിത ചര്യ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തിയവയാണ്. 1920-22 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാധികാരികളെ അങ്കലാപ്പിലാഴ്ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്‍ സ്‌കൂളുകളും കോളേജുകളും കോടതികളും ബഹിഷ്‌കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഭരണാധികാരികള്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്‍ഷം തടവ് നല്‍കിയ കോടതി നടപടികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു.