ഇന്ന് ലോക മാതൃഭാഷാദിനം. ജനതയുടെ വികാരവും പൈതൃകവുമാണ് ഭാഷ. മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മാതൃഭാഷാദിനം ആഘോഷിക്കുന്നത്.
ജനിച്ച നാടും വീടും വിട്ട് അന്യനാടുകളിൽ പോയി ജീവിക്കുന്നവർ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വം പറഞ്ഞുകൊടുക്കാൻ മറന്നുപോകുന്നു. പതിയെ പതിയെ ഭാഷ അവർക്ക് അന്യമാകുന്നു. മറ്റുഭാഷകൾക്കൊപ്പം സ്വന്തം ഭാഷയും പഠിക്കാൻ അവസരം ഒരുക്കുക തന്നെയാണ് പരിഹാരം. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് ഭാഷാപ്രതിജ്ഞയെടുക്കും.
ഈ മാതൃഭാഷാദിനത്തിൽ നമുക്ക് മലയാളത്തെ ചേർത്തുപിടിക്കാം….അമ്മയുടെ കരുതലും തലോടലും പോലെ, ആകാശവും നക്ഷത്രവും പോലെ. സ്വന്തം ഭാഷയെ അറിയാൻ, സ്‌നേഹിക്കാൻ , ആശയവിനിമയത്തിന് കരുത്തും ആത്മവിശ്വാസവും പകരാൻ ഈ ദിനം ഉപകരിക്കുമെന്ന് നമുക്കാശിക്കാം.